കുറുനരിയുടെ ആക്രമണ ത്തിൽ യുവാക്കൾക്ക് പരി ക്ക്. കോഴിക്കോട് നടുവ ണ്ണൂർ വാകയാടാണ് കുറുന രിയുടെ ആക്രമണമുണ്ടായത്.
Keralanewsmedia:online
കോഴിക്കോട്: കുറുനരിയുടെ ആക്രമണത്തിൽ യുവാക്കൾക്ക് പരിക്ക്. കോഴിക്കോട് നടുവണ്ണൂർ വാകയാടാ ണ് കുറുനരിയുടെ ആക്രമണമുണ്ടായത്.തുരുത്തിയാട് പുത്തൂർവയൽ സ്വദേശി പ്രവീൺകുമാർ, രാജേഷ് കുമാർ എ ന്നിവർക്കാണ് കടിയേറ്റത്. കാലിനും കൈക്കും പരിക്കേറ്റ ഇരുവരെയും ആ ശുപത്രിയിൽ പ്രവേശിപ്പിച്ചു.ജോലി സ്ഥലത്ത് എത്തിയ ഇവർ രാവിലെ ചായ കുടിച്ചശേഷം കൈ കഴുകുന്നതിനിടെ കുറുനരി ആക്ര മിക്കുകയായിരുന്നു.കടിയേറ്റ ഇവർ നിലത്തുവീണിട്ടും ആക്രമണം തുടർന്നു.ബഹളം കേട്ട് ആളുകൾ ഓടിക്കൂടിയ പ്പോഴേക്കും കുറുനരി രക്ഷപ്പെട്ടിരുന്നു. ഇരുവരെയും ആദ്യം ബാലുശേരി താ ലൂക്ക് ആശുപത്രിയിലും പിന്നീട് കോഴി ക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഭീതി പരത്തിയ കുറുനരിയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു. മൃഗ സംരക്ഷ ണ വകുപ്പ് അധികൃതർ സ്ഥലത്തെ ത്തി പരിശോധന നടത്തി.













