പെൺകുട്ടി വീട്ടിലേക്ക് ഓടിവന്ന ദിവസം പ്രതികളെ കൊന്നുകളയണമെന്നാണ് തോന്നിയത്’; പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കണം; ലാൽ
Keralanewsmedia:online
നടിയെ ആക്രമിച്ച കേസിൽ പ്രതികളെ ശിക്ഷിച്ചതിൽ സന്തോഷമുണ്ടെന്ന് സംവിധായകനും നടനുമായ ലാൽ. കുറ്റക്കാരായ പ്രതികൾക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.
പെൺകുട്ടി വീട്ടിലേക്ക് ഓടിവന്ന ദിവസം പ്രതികളെ കൊന്നുകളയണമെന്നാണ് തനിക്ക് തോന്നിയത്. പി ടി തോമസല്ല , താനാണ് അപ്പോൾ ഡി ജി പി ലോക്‌നാഥ് ബെഹ്‌റയെ വിളിച്ചു പറഞ്ഞത്. കോടതിയോട് ഞാനും കുടുംബവും കേസിനെ സഹായിക്കുന്ന എല്ലാം വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്. കേസ് തെളിയിക്കാൻ എന്നാലാകുന്നതൊക്കെ ചെയ്തിട്ടുണ്ട്. ഇനി കേസ് സുപ്രീം കോടതി വരെ എത്തിയാലും തുടർ നടപടികളുമായി സഹകരിക്കും. എനിക്ക് അറിയാവുന്നതെല്ലാം കോടതിയെ അറിയിക്കും.വന്നിരിക്കുന്ന വിധി ശരിയാണോ, തെറ്റാണോ എന്ന് പറയാൻ ഞാൻ ആളല്ല. എന്തുകൊണ്ടാണിങ്ങനെ വിധി വന്നതെന്നും കുറ്റവാളിയേ അല്ല എന്ന അർഥത്തിലാണോ എന്നൊന്നും അറിയില്ല. പ്രതികൾക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടണമെന്ന് ആഗ്രഹിക്കുന്നു. അദ്ദേഹം പറഞ്ഞു.













