സന്തോഷ് ട്രോഫി പോരാട്ടത്തിനായി ഇന്ത്യൻ റെയിൽവേ ടീം യാത്ര തിരിച്ചു

Keralanewsmedia:online

സന്തോഷ് ട്രോഫി പോരാട്ടത്തിനായി ഇന്ത്യൻ റെയിൽവേ ടീം യാത്ര തിരിച്ചു

സന്തോഷ് ട്രോഫി മത്സരത്തിനായി ഇന്ത്യൻ റെയിൽവേ ടീം യാത്ര തിരിച്ചു. ഡിസംബർ 19 മുതലാണ് സന്തോഷ് ട്രോഫി മത്സരങ്ങൾ ആരംഭിക്കുന്നത്. ഇത്തവണ ഫുട്ബോൾ പോരാട്ടത്തിന് വേ​ദിയാകുന്നത് ‍ജാർഘണ്ഡാണ്.ഒരു മാസക്കാലത്തോളം നീണ്ടു നിന്ന പരീശീലനത്തിന് ശേഷമാണ് റെയിൽവേസ് ടീം പോരാട്ടത്തിനായി പുറപ്പെട്ടത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലായിരുന്നു ഇന്ത്യൻ റെയിൽവേ ടീം പരിശീലനം നടത്തിയത്.‌മുൻ ഇന്ത്യൻ താരവും ചങ്ങനാശ്ശേരീ എസ് ബി കോളേജ് ടീം ക്യാപ്റ്റനുമായ വി രാജേഷാണ് ഇന്ത്യൻ റെയിൽവേ ടീമിന്റെ പ്രധാന പരീശീലകൻ. പി മനോജാണ് ഗോൾകീപ്പർ പരിശീലകൻ.സന്തോഷ്ട്രോഫിയിൽ ഇന്ത്യൻ റെയിൽവേ ടീമിന്റെ ആദ്യ മത്സരം 19-ാം തീയതി ഡൽഹിയുമായിട്ടാണ്. കേരളത്തിന്റ മുൻ സന്തോഷ് ട്രോഫി വിജയികളുൾപ്പെട്ട നീണ്ട നിരയുമായാണ് ഇത്തവണ ഇന്ത്യൻ റെയിൽവെ ടീം റാഞ്ചിയിലേക്ക് എത്തുന്നത്.