ശിവഗിരിയിൽ ആത്മോപദേശശതകം പഠന ക്ലാസ് ആരംഭിക്കുന്നു

ശിവഗിരിയിൽ ആത്മോപദേശശതകം പഠന ക്ലാസ് ആരംഭിക്കുന്നു

കേരള ന്യൂസ്‌ മീഡിയ

ശിവഗിരിയിൽ ആത്മോപദേശശതകം പഠന ക്ലാസ് ആരംഭിക്കുന്നു

 കർക്കിടകം ഒന്നു മുതൽ ഗുരുദേവ കൃതിയായ ആത്മോപദേശശതക പഠന ക്ലാസ് ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി നയിക്കുന്നു. മലയാളത്തിന്റെ ഉപനിഷത്തും ഭഗവത്ഗീതയും ഒക്കെയായി വിശേഷിപ്പിക്കപ്പെടുന്ന ആത്മോപദേശശതകം സർവ്വമത സമന്വയ സന്ദേശമാണ് ലോകത്തിന് നൽകുന്നത്. ആത്മോപദേശശതകം പാരായണം ചെയ്തു അന്വയവും അർത്ഥവും പഠിച്ചും മനനം ചെയ്യുന്ന ക്ലാസ്സാണ് ആരംഭിക്കുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയും ഓൺലൈൻ ആയും ശിവഗിരി, അരുവിപ്പുറം, ചെമ്പഴന്തി എന്നിവിടങ്ങളിൽ ഓഫ്‌ലൈനായും ക്ലാസുകൾ നടക്കും. ക്ലാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

ഫോൺ: 7012721492, 9744951366