അപേക്ഷ ക്ഷണിച്ചു
Keralam
ഐ പി ആര്‍ ഡി
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*
*തിരുവനന്തപുരം*
*വാര്‍ത്താക്കുറിപ്പ്*
07 ജൂലൈ 2025
*അപേക്ഷ ക്ഷണിച്ചു*
കാഞ്ഞിരംകുളം ഗവ ഐടിഐ യിലേക്ക് ഒരു വർഷത്തെ പ്ലംബർ ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 16 .
അഡ്‌മിഷൻ ലഭിക്കുന്ന ട്രെയ്‌നികൾക്ക് ഭക്ഷണം യൂണിഫോം അലവൻസ്, സ്റ്റഡി ടൂർ അലവൻസ് എന്നിവ ലഭിക്കും. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് ലംപ്‌സം ഗ്രാന്റ്, സ്റ്റൈപ്പന്റ് , ഹോസ്റ്റൽ സൗകര്യം എന്നിവയും ലഭിക്കും.
താത്പര്യമുള്ളവർ അപേക്ഷകൾ scdditiadmissionkerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായോ , കാഞ്ഞിരംകുളം ഐടിഐയിൽ നേരിട്ടോ സമർപ്പിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9605235311













