ഇടതൂർന്ന മൂടൽമഞ്ഞ്, എത്തിപ്പെടാൻ കഴിയാത്ത റോഡ്. ഉധംപൂരിൽ സുരക്ഷാ സേനയ്ക്ക് നിരവധി വെല്ലുവിളികൾ, കാട്ടിൽ നിന്ന് ഭീകരന്റെ മൃതദേഹം കണ്ടെടുത്തു

ഉധംപൂർ: ജില്ലയിലെ ബസന്ത്ഗഡിൽ

നടന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ കാലാവസ്ഥയും ദുഷ്കരമായ ഭൂപ്രകൃതിയും കാരണം സുരക്ഷാ സേനയ്ക്ക് വലിയ വെല്ലുവിളിയായി.ഇടതൂർന്ന മൂടൽമഞ്ഞും കയറ്റം കൂടിയ കുന്നുകളും ഓപ്പറേഷൻ ദുഷ്കരമാക്കി. ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ശേഷിച്ചവർ കാട്ടിലേക്ക് ഓടിപ്പോയി. ഇപ്പോഴും മൂന്ന് തീവ്രവാദികൾ ഒളിവിലാണ്.

ബസന്ത്ഗഡിലെ ബിഹാലിയിലെ ഉയർന്ന പാറക്കെട്ടുകളും ദുർഗമമായ വനപ്രദേശങ്ങളിലായിരുന്നു ഏറ്റുമുട്ടൽ. അതിനാൽ കൊല്ലപ്പെട്ട തീവ്രവാദിയുടെ മൃതദേഹം വീണ്ടെടുക്കാൻ സുരക്ഷാ സേനയ്ക്ക് മണിക്കൂറുകൾ എടുത്തു. ഇയാളിൽ നിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.തീവ്രവാദിയുടെ മൃതദേഹത്തിന് സമീപം ഭക്ഷണസാധനങ്ങളും, ആയിരക്കണക്കിന് രൂപയുടെ ഇന്ത്യൻ കറൻസിയും, ഒരു മാഗസിനും അടങ്ങിയ ബാക്ക്പാക്ക് കണ്ടെത്തി. ആയുധങ്ങൾ ഇയാളുടെ കൂട്ടാളികൾ കൊണ്ടുപോയിരിക്കാമെന്നാണു സംശയം.

മരിച്ച തീവ്രവാദിയെ ഇതുവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും, പാകിസ്ഥാൻ പൗരനായ റുഖ്സർ അഹമ്മദ് എന്ന മൗലവി ആണെന്നാണു പ്രാഥമിക വിവരം. ഇയാൾ ഏപ്രിലിൽ അതിർത്തി കടന്ന് ഇന്ത്യയിൽ പ്രവേശിച്ചതാണ്. ജെയ്ഷ്-ഇ-മുഹമ്മദുമായി ബന്ധപ്പെട്ടവരാണു ഈ സംഘം എന്നാണ് സൂചന.വ്യാഴാഴ്ച ബിഹാലി വനപ്രദേശത്ത് നാല് തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കി.

ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ശേഷിക്കുന്ന മൂന്ന് പേർ മോശം കാലാവസ്ഥയുടെ ആനുകൂല്യം ഉപയോഗിച്ച് പർവതപ്രദേശങ്ങളിൽ ഒളിച്ചിരിക്കുകയാണ്. സുരക്ഷാ സേനയുടെ തിരച്ചിൽ തുടരുകയാണ്.