ബെംഗളൂരുവിലെ പരപ്പന അഗ്രഹാരയിൽ നിർമാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ 13-ാം നിലയിൽ നിന്ന് വീണ് 20 കാരി മരിച്ചു. സംഭവം റീൽ ചിത്രീകരിക്കുന്നതിനിടെ
ബെംഗളൂരുവിലെ പരപ്പന അഗ്രഹാരയിൽ നിർമാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ 13-ാം നിലയിൽ നിന്ന് വീണ് 20 കാരി മരിച്ചു. സംഭവം റീൽ ചിത്രീകരിക്കുന്നതിനിടെ
ബെംഗളൂരു: ബെംഗളൂരുവിലെ
പരപ്പന അഗ്രഹാരയിൽ നിർമാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ 13-ാം നിലയിൽ നിന്ന് വീണ് 20 കാരി മരിച്ചു.
സോഷ്യൽ മീഡിയയിൽ റീൽ ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.യുവതി ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്ന സുഹൃത്തുക്കളുമായി രാത്രിയിൽ കെട്ടിടത്തിലേക്ക് പോയി പാർട്ടി നടത്തിയിരുന്നു.
ഒരു വിഷയത്തിൽ സംഘത്തിൽ തർക്കം ഉണ്ടാകുകയും തർക്കത്തിനിടെ യുവതി ടെറസിലേക്ക് പോവുകയും ചെയ്തു. ദുഃഖം നിറഞ്ഞ റീൽ ചിത്രീകരിക്കാൻ ശ്രമിക്കവേ അബദ്ധവശാൽ ലിഫ്റ്റ് ഷാഫ്റ്റിലേക്ക് വീഴുകയായിരുന്നു.ബിഹാറിൽ നിന്നുള്ള യുവതിയാണ് മരിച്ചത്. ബെംഗളൂരുവിലെ ഒരു ഷോപ്പിംഗ് മാർട്ടിൽ ജോലി ചെയ്യുകയായിരുന്നു. അപകടം നടന്നതിനു ശേഷം സുഹൃത്തുക്കൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
സംഭവത്തിന് ഇടയാക്കിയ സാഹചര്യങ്ങൾ വിശദമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് പരപ്പന അഗ്രഹാര പോലീസ്.













