നാവികസേന ആസ്ഥാനത്ത് നിന്ന് പാകിസ്താനിലേക്ക് രഹസ്യവിവരങ്ങൾ ചോർത്തി; ഡൽഹിയിൽ നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഓപ്പറേഷൻ സിന്ദൂരിനിടയിലും ഇയാൾ നിർണായക വിവരങ്ങൾ കൈമാറിയതായി സൂചന

നാവികസേന ആസ്ഥാനത്ത് നിന്ന് പാകിസ്താനിലേക്ക് രഹസ്യവിവരങ്ങൾ ചോർത്തി; ഡൽഹിയിൽ നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഓപ്പറേഷൻ സിന്ദൂരിനിടയിലും ഇയാൾ നിർണായക വിവരങ്ങൾ കൈമാറിയതായി സൂചന

ഡൽഹി: പാകിസ്‌താൻ

ചാരസംഘടനയായ ഐഎസ്ഐക്ക് നിർണായക സൈനിക വിവരങ്ങൾ കൈമാറിയ ഇന്ത്യൻ നാവികസേനയുടെ ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന ക്ലാർക്ക് വിശാൽ യാദവ് അറസ്റ്റിലായി.ഹരിയാന സ്വദേശിയായ വിശാലിനെ രാജസ്ഥാൻ പോലീസിന്റെ ഇന്റലിജൻസ് വിഭാഗമാണ് അറസ്റ്റ് ചെയ്‌തത്. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ചാരവൃത്തിയുടെ വ്യക്തമായ തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തി.പാകിസ്താൻ ഇന്റലിജൻസ് ഏജന്റായ പ്രിയ ശർമ്മ എന്ന പേരിൽ അറിയപ്പെടുന്ന യുവതിക്ക് നാവികസേനയുമായി ബന്ധപ്പെട്ട നിരവധി രഹസ്യ വിവരങ്ങൾ വിശാൽ കൈമാറിയിരുന്നു. ഇതിന് പകരം പണം, ക്രിപ്റ്റോകറൻസി വഴി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കാണ് ലഭിച്ചിരുന്നത്.

ഓൺലൈൻ ഗെയിമിങ്ങിനും മറ്റ് സാമ്പത്തിക ബാധ്യതകൾക്കും വഴിയൊരുക്കാൻ ആയിരുന്നു ഇയാൾ ചാരവൃത്തിയിൽ ഏർപ്പെട്ടതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഓപ്പറേഷൻ സിന്ദൂരിനിടയിലും ഇയാൾ നിർണായക വിവരങ്ങൾ കൈമാറിയതായി സൂചനയുണ്ട്.

ഇപ്പോൾ വിവിധ ഇന്റലിജൻസ് ഏജൻസികൾ വിശാലിനെ ചോദ്യംചെയ്യുകയാണ്. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.

ഇതിനു മുമ്പും പാകിസ്‌താനിലേക്ക് രഹസ്യവിവരങ്ങൾ ചോർത്തിയെന്നാരോപണത്തിൽ നിരവധി പേർ അറസ്റ്റിലായിരുന്നു.

'ട്രാവൽ വിത്ത് ജോ' എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്‌തയായ ജ്യോതി മൽഹോത്രയും, സിആർപിഎഫ് ഉദ്യോഗസ്ഥൻ മോത്തി റാം ജാട്ടും ഉൾപ്പെടെ പാകിസ്താൻ ചാരസംഘടനകളുമായി ബന്ധം പുലർത്തിയെന്നാരോപണത്തിൽ പിടിയിലായിരുന്നു. ജ്യോതി പഹൽഗാം ആക്രമണത്തിന് മുമ്പ് പലതവണ പാകിസ്‌താൻ സന്ദർശിച്ചതായിഅന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നിരവധി പേരാണ് പാകിസ്താനുമായി ചാരബന്ധം പുലർത്തിയെന്നാരോപണത്തിൽ നേരത്തെ അറസ്റ്റിലായത്.