അമേരിക്ക ആർക്കൊക്കെ എത്ര തീരുവ ചുമത്തും? ട്രംപ് ഇന്ന് ഡസൻ കണക്കിന് രാജ്യങ്ങൾക്ക് കത്തുകൾ അയയ്ക്കും; ഇന്ത്യയുമായുള്ള വ്യാപാര കരാർ ഉടൻ പൂർത്തിയാകും
Keralam
ന്യൂയോർക്ക്: അമേരിക്കയുടെ
പുതിയ താരിഫ് നയത്തെക്കുറിച്ച് വെളിപ്പെടുത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജൂലൈ 9-ന് അവസാനിക്കുന്ന ചർച്ചകൾക്കുമുമ്പ് വിവിധ രാജ്യങ്ങളിലേക്ക് ഉയർന്ന താരിഫ് നിരക്കുകൾ സംബന്ധിച്ച് കത്തുകൾ അയയ്ക്കാൻ യുഎസ് തയ്യാറെടുക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കി.നാം ഓരോ രാജ്യത്തെയും അവരുടെ വ്യാപാര സമീപനം അനുസരിച്ച് വിലയിരുത്തും. ചില രാജ്യങ്ങൾക്ക് ഉയർന്ന നിരക്കുകൾ നിശ്ചയിക്കും. ചിലർക്ക് 10%, മറ്റുള്ളവർക്ക് 25%,
35%, 50% വരെ താരിഫ് ചുമത്തും, '
എന്നായിരുന്നു വിശദീകരണം.ഏകദേശം 100 രാജ്യങ്ങൾ 10% താരിഫ് നിരക്ക് നേരിടും എന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കിയിരിക്കുന്നത്.
ജൂലൈ 9-ന് ചർച്ചകൾ അവസാനിക്കുമ്പോൾ, കരാറില്ലാത്ത രാജ്യങ്ങൾക്ക് ഈ ഉയർന്ന താരിഫ് നിരക്കുകൾ പ്രാബല്യത്തിൽ വരും. അമേരിക്ക ഇപ്പോൾ ഇന്ത്യ, ജപ്പാൻ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ പ്രധാന വ്യാപാര പങ്കാളികളുമായി കരാറുകൾക്ക് ശ്രമിക്കുന്നു.
വിയറ്റ്നാമുമായി 20% താരിഫ് നിരക്കിൽ പുതിയ കരാർ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു. യൂറോപ്യൻ യൂണിയൻ 10% നിരക്ക് സ്വീകരിക്കാൻ തയ്യാറാണെന്നും, എന്നാൽ ചില ഉൽപ്പന്നങ്ങൾക്കും പ്രത്യേക വ്യവസ്ഥകൾ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.താരിഫ് കത്തുകൾ ഉടൻ അയയ്ക്കും എന്നും, ജൂലൈ 9-ന് ശേഷം കരാറില്ലാത്ത രാജ്യങ്ങൾക്ക് ഈ ഉയർന്ന നിരക്കുകൾ ബാധകമാകും എന്നും ട്രംപ് ആവർത്തിച്ചു.













