*"കൂടുതൽ ചോദ്യം വേണ്ട, അത് അവസാനിച്ചു"; രാഹുൽ വിഷയത്തിലെ ചോദ്യങ്ങളോട് സതീശൻ*

Keralanewsmedia

*"കൂടുതൽ ചോദ്യം വേണ്ട, അത് അവസാനിച്ചു"; രാഹുൽ വിഷയത്തിലെ ചോദ്യങ്ങളോട് സതീശൻ*

*"കൂടുതൽ ചോദ്യം വേണ്ട, അത് അവസാനിച്ചു"; രാഹുൽ വിഷയത്തിലെ ചോദ്യങ്ങളോട് സതീശൻ*

 *കോഴിക്കോട്* : ലൈം​ഗിക പീഡനപരാതികൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെക്കുറിച്ചുള്ള ചോദ്യങ്ങളോട് കൂടുതൽ പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഹുലുമായി ബന്ധപ്പെട്ട വിഷയം അവസാനിച്ചു. ഇതിൽ ഇനിയൊരു ചർച്ചയുമില്ലെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കില്ലേ എന്ന ചോദ്യത്തിന് കൂടുതൽ ചോദ്യം വേണ്ട എന്ന് പറഞ്ഞ് സതീശൻ ഉത്തരംനൽകാതെ മടങ്ങി.

ഹൃദയവേദനയോടെയാണ് രാഹുലിനെതിരെ സംഘടനാപരമായ നടപടി എടുത്തത്. സ്ത്രീപക്ഷ നിലപാടാണ് കോൺ​ഗ്രസ് സ്വീകരിച്ചത്. ജനങ്ങൾ ആദരവോടെയാണ് കോൺ​ഗ്രസ് സ്വീകരിച്ച നിലപാടിനെ നോക്കിക്കാണുന്നതെന്നും സതീശൻ പറഞ്ഞു.