ചർച്ച പരാജയം. സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. 22 മുതൽ അനിശ്ചിതകാല പണിമുടക്ക്

Keralam

ചർച്ച പരാജയം. സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. 22 മുതൽ അനിശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത്

നാളെ സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് നാളെ സമരം.തങ്ങളുന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ തീരുമാനം ഉടൻ ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിൽ തീരുമാനമെടുക്കുമെന്നും ബസ് ഉടമകളുടെ സംയുക്ത സമരസമിതി വ്യക്തമാക്കി.

വിദ്യാർത്ഥികളുടെ കൺസെഷൻ ചാർജ് വർധന അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചതോടെയാണ്, സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചത്.

വിദ്യാർത്ഥികളുടെ കൺസെഷൻ കാലോചിതമായി വർധിപ്പിക്കുക, ബസ് ഉടമകളിൽ നിന്നും അനധികൃതമായി പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കുക, പെർമിറ്റ് പുതുക്കി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.