തിരുവനന്തപുരത്ത് വീട്ടിൽ നിന്ന് 40 പവൻ സ്വർണ്ണം മോഷണം പോയി
തിരുവനന്തപുരത്ത് വീട്ടിൽ നിന്ന് 40 പവൻ സ്വർണ്ണം മോഷണം പോയി
തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽവീട് കുത്തി തുറന്ന് 40 പവൻ മോഷ്ടിച്ചു. വെഞ്ഞാറമൂട് നെല്ലനാട് മുൻ പഞ്ചായത്ത് പ്രസിഡന്റും പ്രാദേശിക കോൺഗ്രസ് നേതാവുമായ അപ്പുക്കുട്ടൻ പിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചെയാണ് മോഷണം നടന്നത്. 40 പവനൊപ്പം പതിനായിരം രൂപയും മോഷണം പോയതായാണ് പരാതി.വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ പൊളിച്ചാണ് മോഷ്ട്ടാവ് അകത്തുകടന്നത്. മോഷണം നടക്കുന്ന സമയത്ത് അപ്പുക്കുട്ടൻ പിള്ളയുടെ മകനും, മരുമകളും, കുട്ടികളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കൂടാതെ സ്വർണ്ണം സൂക്ഷിച്ചിരുന്ന ബാഗ് സമീപ സ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തി.പുലർച്ചെ വാതിൽ തുറന്നപ്പോൾ ഒരാൾ വീട്ടിൽ നിന്നും ഓടിപോകുന്നത് കണ്ടുവെന്നാണ് മരുമകൾ നൽകിയ മൊഴി. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്.













