സ്വർണപ്പാളി വിഷയം: ദേവസ്വം വിജിലൻസ് ബംഗളൂരുവിലേക്ക്, ഉണ്ണികൃഷ്ണൻ പോറ്റിയെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം

Keralanewsmedia

 തിരുവനന്തപുരം: സ്വർണപ്പാളി വിഷയം അന്വേഷിക്കാൻ ദേവസ്വം വിജിലൻസ് ബംഗളൂരുവിലേക്ക് പോകും. സ്വർണ പാളിയുടെ സ്പോൺസർ ആയ ഉണ്ണികൃഷ്ൻ പോറ്റിയുടെ ഇടപാടുകളിൽ വിശദമായ അന്വേഷണം നടത്താനും ചോദ്യം ചെയ്യലിനുമായാണ് ദേവസ്വം വിജിലൻസ് ബെംഗളൂരുവിലേക്ക് പോകുന്നത്.അടുത്ത ആഴ്ച്ചയായിരിക്കും ദേവസ്വം വിജിലൻസ് അന്വേഷണത്തിനായി ബംഗളൂരുവിലേക്ക് തിരിക്കുക. 2019 ൽ സ്വർണപ്പാളി അറ്റ കുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയിരുന്നു. ഇത് ബംഗളൂരുവിലെ അയ്യപ്പ ക്ഷേത്രത്തിൽ പ്രദർശിപ്പിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഉണ്ണികൃഷ്ണൻ പോറ്റിയാണ് സ്വർണപ്പാളി കൊണ്ടുപോയത്. അറ്റകുറ്റപ്പണി കഴിഞ്ഞ് സ്വർണപ്പാളി തിരിച്ചെത്തിക്കാൻ 40 ദിവസം കഴിഞ്ഞെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഉണ്ണികൃഷ്ണ‌ൻ പോറ്റിയിലും വ്യവസായികളായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് തന്നെയാണ് പ്രധാനമായും ദേവസ്വം വിജിലൻസ് അന്വേഷണം നടത്തു ന്നത്.പൂർണമായും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകൾ ഉൾപ്പടെ പരിശോധിക്കാനാണ് ദേവസ്വം വിജിലൻസിന്റെ തീരുമാനം.