കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം സിറ്റി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൻ കോട്ടുകൾ വിതരണം ചെയ്തു.
റിപ്പോർട്ട് :സജീവ് ഗോപാലൻ
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം സിറ്റി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൻ കോട്ടുകൾ വിതരണം ചെയ്തു.
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസുകാർക്കുള്ള റെയിൻ കോട്ട് വിതരണം സിറ്റി പോലീസ് കമ്മീഷണർ തോംസൻ ജോസ് ഐപിഎസ് നിർവഹിച്ചു. കെ പി ഒ എ തിരുവനന്തപുരം സിറ്റി പ്രസിഡന്റ് ഡോക്ടർ ബി സജികുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. എൻ സജീർ സ്വാഗതം പറഞ്ഞു. കാനറ ബാങ്ക് ജനറൽ മാനേജർ സുനിൽകുമാർ എസ്, ഡെപ്യൂട്ടി മാനേജർ അശോക് കുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം സൗത്ത് ട്രാഫിക് എ സി പി ആർ സുരേഷ്, നോർത്ത് എസിപി അനിൽകുമാർ, നോർത്ത് ട്രാഫിക് സി ഐ അജിത് കുമാർ, സൗത്ത് ട്രാഫിക് സി ഐ പ്രസാദ്, കെ പി എ. തിരുവനന്തപുരം സിറ്റി സെക്രട്ടറി എസ് എസ് രതീഷ്, ജോയിന്റ് സെക്രട്ടറി ഡി. ഇഗ്നേഷ്യസ്, ജില്ലാ കമ്മിറ്റി അംഗം ആർ എസ് ഗോപകുമാർ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലാണ് ചടങ്ങുകൾ നടന്നത്. തിരുവനന്തപുരം സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ പോലീസുകാർക്കാണ് റെയിൻ കോട്ടുകൾ വിതരണം ചെയ്തത്. കാനറ ബാങ്ക് ഫോർട്ട് ബ്രാഞ്ച്, സൗത്ത് റീജിയൻ തിരുവനന്തപുരം സർക്കിളാണ് റെയിൻ കോട്ടുകൾ സ്പോൺസർ ചെയ്തത്.
ഫോട്ടോ- കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാനറ ബാങ്കിന്റെ സഹകരണത്തോടെ സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ പോലീസുകാർക്കുള്ള റെയിൻ കോട്ട് വിതരണോദ്ഘാടനം സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് ഐപിഎസിന് കാനറ ബാങ്ക് ജനറൽ മാനേജർ എസ്. സുനിൽകുമാർ കൈമാറിയപ്പോൾ.













