രമേശ്‌ ചെന്നിത്തലയുടെ മാതാവിന്റെ നിര്യാണത്തിൽ അനുശോചിച്ച് മലങ്കരസഭ.

Keralanewsmedia

രമേശ്‌ ചെന്നിത്തലയുടെ മാതാവിന്റെ നിര്യാണത്തിൽ അനുശോചിച്ച് മലങ്കരസഭ.
ചിത്രം : കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മാതാവ് എൻ.ദേവകിയമ്മയുടെ ഭൗതികശരീരത്തിൽ മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആദരാഞ്ജലികൾ അർപ്പിക്കുന്നു. പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ എന്നിവർ സമീപം.

രമേശ്‌ ചെന്നിത്തലയുടെ മാതാവിന്റെ നിര്യാണത്തിൽ അനുശോചിച്ച് മലങ്കരസഭ.

കോട്ടയം : മുൻ പ്രതിപക്ഷനേതാവും ഹരിപ്പാട് എം.എൽ.എയുമായ  രമേശ് ചെന്നിത്തലയുടെ മാതാവ് .എൻ.ദേവകിയമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഭവനത്തിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ എന്നിവരും പരിശുദ്ധ കാതോലിക്കാ ബാവായ്ക്കൊപ്പം ഉണ്ടായിരുന്നു.