അഭിമാന പദവിയിലേക്ക് ഉയർത്തപ്പെട്ട് ഇന്ത്യൻ വേട്ടപ്പട്ടികൾ. രാജ്യത്തിന്റെ അതിർത്തി കാക്കാൻ ബിഎസ്എഫിനൊപ്പം

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

അഭിമാന പദവിയിലേക്ക് ഉയർത്തപ്പെട്ട് ഇന്ത്യൻ വേട്ടപ്പട്ടികൾ. രാജ്യത്തിന്റെ അതിർത്തി കാക്കാൻ ബിഎസ്എഫിനൊപ്പം

അഭിമാന പദവിയിലേക്ക് ഉയർത്തപ്പെട്ട് ഇന്ത്യൻ വേട്ടപ്പട്ടികൾ. രാജ്യത്തിന്റെ അതിർത്തി കാക്കാൻ ബിഎസ്എഫിനൊപ്പം

 ഡൽഹി: ഇന്ത്യൻ അതിർത്തി രക്ഷാ സേനയുടെ ഭാഗമാക്കിയ തദ്ദേശീയ വേട്ടപ്പട്ടികൾ ഈ വരുന്ന ഒക്ടോബർ 31 ന് ഗുജറാത്തിൽ നടക്കുന്ന ദേശീയ ഐക്യ ദിന പരേഡിൽ പങ്കെടുക്കും.വേഗതയ്ക്കും കരുത്തിനും ആക്രമണത്തിനും പേരുകേട്ട റാംപൂർ ഹൗണ്ട്, മുധോൾ ഹൗണ്ട് എന്നിവയാണ് ബിഎസ്എഫ് ജവാന്മാർക്കൊപ്പം പരേഡിൽ പങ്കെടുക്കുക.

ഇന്ത്യയുടെ അതിർത്തി കാക്കുകയെന്ന അഭിമാന പദവിയിലേക്ക് ഉയർത്തപ്പെട്ട നായകളാണ് ഇവ.

2018 ജനുവരിയിൽ ബിഎസ്എഫിന്റെ ടെകൻപൂരിലെ നായ പരിശീലന കേന്ദ്രം സന്ദർശിച്ച പ്രധാനമന്ത്രി തദ്ദേശീയ നായകളെ പരിശിലീപ്പിക്കാൻ മുന്നോട്ട് വച്ച നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 40 ഓളം തദ്ദേശീയനായ ഇനങ്ങളിൽ നിന്നുള്ളവയാണ് ഇവ.യുപിയിൽ നവാബുമാർ തങ്ങളുടെ ഭരണകാലത്ത് വേട്ടയ്ക്ക് ഉപയോഗിച്ചിരുന്ന നായകളാണ് റാംപൂർ ഹൗണ്ട്. മറാത്ത യോദ്ധാക്കൾക്കൊപ്പം പ്രവർത്തിച്ചപാരമ്പര്യമുള്ള ഡെക്കാൻ പീഠഭൂമിയിൽ നിന്നുള്ള നായ വർഗമാണ് മുധോൾ ഹൗണ്ട്.

ടെകൻപൂരിലെ നായ പരിശീലന കേന്ദ്രത്തിലും അനുബന്ധ സ്ഥാപനമായ കെ-9 കേന്ദ്രങ്ങളിലും ഈ ഇനം നായകളുടെ പരിശീലനവും പ്രജനനവും ബിഎസ്എഫ് ഏറ്റെടുത്തിട്ടുണ്ട്.

രാജ്യത്തിന്റെ പടിഞ്ഞാറൻ, കിഴക്കൻ അതിർത്തികളിലും നക്‌സൽ സ്വാധീന മേഖലകളിലുമായി ഈ ഇനത്തിലെ 150 ഓളം നായകളെ വിന്യസിച്ചിട്ടുണ്ട്.

ലഖ്നൗവിൽ 2024 ൽ നടന്ന ഓൾ ഇന്ത്യ പോലീസ് ഡ്യൂട്ടി മീറ്റിൽ 'റിയ' എന്ന മുധോൾ ഹൗണ്ട്, 116 വിദേശഇന നായകളെ പരാജയപ്പെടുത്തിയിരുന്നു.

ഇന്ത്യയുടെ വൈവിധ്യമാർന്ന കാലാവസ്ഥയ്ക്കും ഏത് ഭൂതല സാഹചര്യത്തിലും അതിജീവിക്കാനുള്ള കരുത്തുള്ള നായകളാണ് ഇവ.

വിദേശ ഇനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ സമയത്തിൽ പരിശീലിപ്പിച്ചെടുക്കാം എന്നതും അനുകൂല ഘടകമാണ്.