'ഇഹ' എന്ന കൊച്ചുമിടുക്കി ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്‌സിൽ ഇടം നേടി

റിപ്പോർട്ട്‌ :ബിജു കൊപ്പം

'ഇഹ' എന്ന കൊച്ചുമിടുക്കി ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്‌സിൽ ഇടം നേടി

'ഇഹ' എന്ന കൊച്ചുമിടുക്കി ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്‌സിൽ ഇടം നേടി

തിരുവനന്തപുരം : 2025 ലെ ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്സിൽ (IRB Achiever) കേവലം ഒരു വയസ്സും പത്തു മാസവും മാത്രം പ്രായമുള്ള ഇഹ എം.എസ്. എന്ന കൊച്ചുമിടുക്കി ഇടം തേടി.

ഓൺലൈനായി വിവിധ വിഷയങ്ങളിൽ നടത്തിയ ഓർമ്മപരിശോധന പരീക്ഷകളിൽ വിജയം വരിച്ചതിനാണ് കുട്ടിയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്‌സ് (IRB Achiever) അവാർഡ് ലഭിച്ചത്.

നേമം, പ്രാവച്ചമ്പലം, കുടുംബന്നൂർ, കൊല്ലംവിളാകത്ത്, എസ്. ആർ. മന്ദിരത്തിൽ ശ്രീജിത്ത് (ഇന്ത്യൻ ആർമി) മാളവിക ദമ്പതികളുടെ ഏക മകളാണ് ഇഹ. ബി.ജെ.പി. സംസ്ഥാന സമിതി അംഗവും നേമം ബ്ലോക്ക് മെമ്പറുമായ വി. ലതാകുമാരിയുടെ കൊച്ചുമകളുമാണ്.