അങ്കമാലിയിലെ കുഞ്ഞിന്റെ കൊലപാതകം :അമ്മുമ്മയെ അറസ്റ്റ് ചെയ്യ്തു
റിപ്പോർട്ട് :സജീവ് ഗോപാലൻ
അങ്കമാലിയിലെ കുഞ്ഞിന്റെ കൊലപാതകം. ഡെൽനയുടെ മൃതദേഹം സംസ്കരിച്ചു
കൊച്ചി: അങ്കമാലി കറുകുറ്റിയിൽ
ആറ് മാസം പ്രായമുള്ള കുഞ്ഞിനെ അരുംകൊല ചെയ്‌ത കേസിൽ അമ്മൂമ അറസ്റ്റിൽ. 60കാരിയായ എൽസിയുടെ അറസ്റ്റ് ഇന്ന് രാവിലെയാണ് പൊലീസ് രേഖപ്പെടുത്തിയത്.മാനസിക വിഭ്രാന്ത്രിയാണോ കൊലയിലേക്ക് നയിച്ചതെന്ന അന്വേഷണം തുടരുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച കുഞ്ഞിൻ്റെ മൃതദേഹം വൈകിട്ട് നാല് മണിയോടെ എടക്കുന്ന സെന്റ് ആന്റണീസ് പള്ളിയിൽ സംസ്കരിച്ചു.
കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവും ചോര വാർന്നുപോയതുമാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തി. സോഡിയം കുറഞ്ഞാൽ മാനസിക പ്രശ്നമുണ്ടാകുന്ന ആളാണ് എൽസി എന്ന് വീട്ടുകാർ പറയുന്നു.കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവും ചോര വാർന്നുപോയതുമാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തി. സോഡിയം കുറഞ്ഞാൽ മാനസിക പ്രശ്നമുണ്ടാകുന്ന ആളാണ് എൽസി എന്ന് വീട്ടുകാർ പറയുന്നു.
വിഷാദത്തിന് ചികിത്സ തേടുന്നയാളാണെന്നും വിവരമുണ്ട്. എന്നാൽ ഇതെല്ലാമാണോ കൊലയിലേക്ക് നയിച്ചതെന്ന് അന്വേഷണസംഘം ഇതുവരെ ഉറപ്പിച്ചിട്ടില്ല .ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത എൽസിയെ സ്റ്റേഷനിലെത്തിച്ച് പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കി, കോടതിയിൽ ഹാജരാക്കി ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ ആശുപത്രിയിലേക്ക് മാറ്റി.













