സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു. മതം മാറി, പേരു മാറി, 25 വർഷം ഒളിവു ജീവിതം നയിച്ചു. ബലാത്സംഗ കേസ് പ്രതി പിടിയിൽ

Keralanewsmedia

 തിരുവനന്തപുരം: സ്കൂൾവിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ ട്യൂഷൻ അധ്യാപകൻ 25 വർഷത്തിന് ശേഷം പൊലീസിന്റെ പിടിയിലായി.പീഡിപ്പിച്ച ശേഷം ഒളിവിൽ കഴിഞ്ഞ നിറമൺകര സ്വദേശി മുത്തു കുമാർ ആണ് പിടിയിലായത്. 2000-ൽ നടന്ന കേസിൽ പ്രതിയായ മുത്തു കുമാർ, ചെന്നൈയിൽ 'സാം' എന്ന പേരിൽ പാസ്റ്ററായി ജീവിച്ചു വരികയായിരുന്നു.

ട്യൂഷൻ മാസ്റ്റർ ആയിരുന്ന മുത്തുകുമാർ സ്കൂൾ വിദ്യാർഥിനിയെ ക്ലാസിൽനിന്നു വിളിച്ചിറക്കി വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് കേസ്.

തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിലെ ഹൈസ്കൂൾ വിദ്യാർഥിനിയെയാണ് ക്ലാസുള്ള ദിവസം വിളിച്ചുകൊണ്ടുപോയി ഇയാൾ പീഡിപ്പിച്ചത്.കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് മുത്തുകുമാറിന്റെ വീട്ടിൽ കണ്ടെത്തുന്നത്. വീട്ടുകാർ എത്തുമ്പോൾ ഭക്ഷണം വാങ്ങിക്കാൻ പുറത്തുപോയ മുത്തുകുമാറിനെ, നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിക്കുന്നത്.

പിന്നീട് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോയി. വിവിധ സംസ്ഥാനങ്ങളിൽ കറങ്ങി നടന്ന പ്രതി ഒടുവിൽ ചെന്നൈ അയണവാരം എന്ന സ്ഥലത്ത് സ്ഥിരതാമസമാക്കി.

ചെന്നൈയിൽ വെച്ച് മതം മാറിയ പ്രതി സാം എന്ന പേരിൽ പാസ്റ്ററായി സേവനം അനുഷ്‌ഠിക്കുകയായിരുന്നു. രണ്ടു വിവാഹവും കഴിച്ചിരുന്നു.പിടിയിലാകാതിരിക്കാനായി മൊബൈൽ ഫോണോ ബാങ്ക് അക്കൗണ്ടോ ഉപയോഗിച്ചിരുന്നില്ല. എന്നാൽ 25 വർഷങ്ങൾക്കിപ്പുറം ഒരു ഫോൺ കോൾ ആണ് കേസിൽ നിർണായകമായി മാറിയത്.