പക്ഷിപ്പനി : ചിക്കൻ വില കുതിച്ചുയരുന്നു, വ്യാപാരികളും ഉപഭോക്താക്കളും കർഷകരും ആശങ്കയിൽ

റിപ്പോർട്ട്‌ :ദൗലത് ഷാ എം

പക്ഷിപ്പനി : ചിക്കൻ വില കുതിച്ചുയരുന്നു, വ്യാപാരികളും ഉപഭോക്താക്കളും കർഷകരും ആശങ്കയിൽ

ഡബ്ലിൻ: അപ്രതീക്ഷിതമായി കണ്ടെത്തിയ പക്ഷിപ്പനി കർഷകരെയും വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ ആശങ്കയിലാക്കുന്നു.ക്രിസ്മസ് കാലത്ത് കോഴിയിറച്ചിക്ക് ക്ഷാമമുണ്ടാകുമോയെന്നതാണ് വ്യാപാരികളുടെ ആശങ്കക. ക്ഷാമ ഭീതിയിൽ ക്രിസ്മസിന് മുമ്പു തന്നെകുതിച്ചു തുടങ്ങിയ ടർക്കി വിലയാണ് ഉപഭോക്താക്കളെ പേടിപ്പിക്കുന്നത്.രോഗം ബാധിക്കുമോയെന്ന ഭീതിക്കൊപ്പം നേരത്തേ തന്നെ കോഴികളെ വിൽക്കേണ്ടിവരുന്നതാണ് കർഷകരെയും ഫാമുടമകളെയും വിഷമിപ്പിക്കുന്നത്.അതിനിടെ ഒരാഴ്ചയ്ക്കുള്ളിൽ ടർക്കി, ചിക്കൻ, വാത്ത എന്നിവയുടെ വില 9% വർദ്ധിച്ചു.എങ്കിലും ഡൺസ് പക്ഷിപ്പനി പടരുന്നതിനാൽ കോഴികളെയും ടർക്കിയെയും നേരത്തെ വിൽക്കേണ്ടിവരുമെന്ന് കർഷകർ പറയുന്നു. തൂക്കം കുറവായതിനാൽ വരുമാനം കുറയും.മാത്രമല്ല, രുചി കുറവായിരിക്കും. സാധാരണയായി ഡിസംബർ രണ്ടാം വാരത്തിലാണ് കർഷകർ കോഴികളെയും മറ്റും വിപണനം ചെയ്യുന്നത്.കർഷകർക്ക് വലിയ നഷ്ടമാകും ഇതുണ്ടാക്കുക.

കോഴിയ്ക്കും ടർക്കിക്കുമൊക്കെ വില ഉയരുന്നത് മൂലം, ക്രിസ്‌മസ് കൂടുതൽ ചെലവേറിയതായിരിക്കുമെന്ന് കൺസ്യൂമേഴ്സ് അസോസിയേഷൻ ഓഫ് അയർലൻഡ് ചെയർമാൻ മീഹോൾ കിൽകോയ്ൻ പറഞ്ഞു.വൈറസ് ബാധിച്ചാൽ മൂന്ന് ദിവസത്തിനുള്ളിൽ പക്ഷികൾ ചാകുംഈ പേടി മൂലം നേരത്തേ തന്നെ കർഷകർ കോഴികളെയും ടർക്കികളെയും വിൽക്കുകയാണ്.

കോർക്ക് നഗരത്തിനടുത്തുള്ള ഫോട്ട വൈൽഡ്ലൈഫ് പാർക്ക് നവംബർ അവസാനം വരെ അടച്ചിടുമെന്ന് കൃഷി മന്ത്രി മാർട്ടിൻ ഹെയ്‌ഡൺ പറഞ്ഞു.ടർക്കികൾ, കോഴികൾ, താറാവുകൾ,വാത്തകൾ എന്നിവയെ ഫാമിനുള്ളിൽ തന്നെ സൂക്ഷിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. മാംസം കഴിക്കുന്നതിലൂടെ മനുഷ്യർക്ക് പക്ഷിപ്പി ബാധിക്കില്ല.പാചകം ചെയ്യുന്നതോടെ വൈറസ് നശിക്കും. എന്നാൽ രോഗം ബാധിച്ച പക്ഷികളെ കൈകാര്യം ചെയ്യുന്നതിലൂടെ രോഗം പകരുന്നതിനുള്ള സാധ്യതയാണ് അപകടം.