ഇടുക്കിയിൽ വാഹനാപകടത്തിൽ മരിച്ച മകന്റെ സംസ്കാരം വൈകുന്നു. കുവൈത്തിൽ കുടുങ്ങിയ അമ്മക്ക് തിരിച്ചു പോകാൻ അവസരം; ഇടപെട്ടത് എം.പി ഡീൻ കുര്യാക്കോസ്
ഇടുക്കിയിൽ വാഹനാപകടത്തിൽ മരിച്ച മകന്റെ സംസ്കാരം വൈകുന്നു. കുവൈത്തിൽ കുടുങ്ങിയ അമ്മക്ക് തിരിച്ചു പോകാൻ അവസരം; ഇടപെട്ടത് എം.പി ഡീൻ കുര്യാക്കോസ്
കുവൈത്ത് കുവൈത്തിൽ
കുടുങ്ങിയ ഇടുക്കി സ്വദേശിനി ജൂനു ലൂയിസിന് തിരിച്ചുവരാനുള്ള നടപടികൾ പൂർത്തിയായതായി ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക അറിയിച്ചു.ഇടുക്കി ലോക്സഭാംഗം അഡ്വ. ഡീൻ കുര്യാക്കോസ് നൽകിയ കത്തിനാണ് കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ നിന്നും ഔദ്യോഗിക മറുപടി ലഭിച്ചത്.
2025 മേയ് 18-ന് ജൂനു ലൂയിസ് കുവൈത്തിലെ ഇന്ത്യൻ എംബസിയെ സമീപിച്ച ശേഷം, അവരെ ജൂൺ 10 വരെ സുരക്ഷിതമായി പാർപ്പിച്ചു. തുടർന്ന്, അവർക്കെതിരെ അബ്സ്കോണ്ടിങ് കേസ് ഉണ്ടായതിനാൽ, ജൂൺ 11-ന് ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റിയെന്ന് എംബസി അറിയിച്ചുതുടർച്ചയായ ഇടപെടലുകളും ഫോളോ അപ്പുകളും വഴി കുവൈത്ത് അതോറിറ്റികളുമായി കാര്യങ്ങൾ ചർച്ച ചെയ്ത എംബസി, ജൂനുവിന് അടിയന്തര സർട്ടിഫിക്കറ്റും തിരിച്ചുപോകുന്നതിനുള്ള അനുമതികളും ഉറപ്പാക്കിയതായി കത്തിൽ വ്യക്തമാക്കുന്നു.
ജൂനു ലൂയിസ് ഇന്ന് തന്നെ അകാസ എയർവെയ്സിന്റെ QP-572 (കുവൈത്ത്-മുംബൈ) വിമാനത്തിൽ ഇന്ത്യയിലേക്കും, തുടർന്ന് QP-1518 (മുംബൈ-കൊച്ചി) വിമാനത്തിൽ കെരളത്തിലേക്കും യാത്ര ചെയ്യുകയാണ്.
ജനപ്രതിനിധിയായ എം.പി ഡീൻ കുര്യാക്കോസ് ഈ വിഷയത്തിൽ നടത്തിയ ഇടപെടലിന് നന്ദി അറിയിച്ചുകൊണ്ട് ആണ് സ്ഥാനപതിയുടെ ഒഫീഷ്യൽ മറുപടി അവസാനിക്കുന്നത്.ജിനുവിന്റെ മകൻ മകൻ ഷാനറ്റ്(18) കഴിഞ്ഞ പതിനേഴിനാണ് ഇടുക്കി അണക്കരയിൽ വാഹനാപകടത്തിൽ മരിച്ചത്. അമ്മ ജിനുവിന് തിരികെയെത്താൻ കഴിയാത്തതിനാൽ ഷാനറ്റിന്റെ സംസ്കാരം വൈകുകയാണ്.













