*ബീഹാറിലെ എൻഡിഎ മുന്നേറ്റം ഒട്ടും അപ്രതീക്ഷിതമല്ലെന്ന് യോഗേന്ദ്ര യാദവ്; വിജയത്തിന് പിന്നിലെ ആ മൂന്ന് കാരണങ്ങൾ ഇതായിരുന്നു*

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ

*ബീഹാറിലെ എൻഡിഎ മുന്നേറ്റം ഒട്ടും അപ്രതീക്ഷിതമല്ലെന്ന് യോഗേന്ദ്ര യാദവ്; വിജയത്തിന് പിന്നിലെ ആ മൂന്ന് കാരണങ്ങൾ ഇതായിരുന്നു*

*ബീഹാറിലെ എൻഡിഎ മുന്നേറ്റം ഒട്ടും അപ്രതീക്ഷിതമല്ലെന്ന് യോഗേന്ദ്ര യാദവ്; വിജയത്തിന് പിന്നിലെ ആ മൂന്ന് കാരണങ്ങൾ ഇതായിരുന്നു*

 *ന്യൂഡൽഹി* : ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിലെ എൻഡിഎ മുന്നേറ്റം ഒട്ടും അപ്രതീക്ഷിതമല്ലെന്ന് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ യോഗേന്ദ്ര യാദവ്. ബീഹാറിലെ ജനവിധി ആശ്ചര്യപ്പെടുത്തുന്നില്ലെന്നും ഭാരത് ജോഡോ അഭിയാൻ ദേശീയ കൺവീനർ കൂടിയായ യോ​ഗേന്ദ്ര യാദവ് പറഞ്ഞു. ബീഹാറിൽ ദേശീയ ജനാധിപത്യ സഖ്യം വിജയിക്കാൻ മൂന്നു കാരണങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘ദി വയറി’ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ബിഹാറിൽ 200ലേറെ സീറ്റുകളിലാണ് എൻഡിഎ നിലവിൽ വിജയത്തിലേക്കു നീങ്ങുന്നത്. ബിജെപി – 89 സീറ്റുകളിലും ജെഡിയു- 85 സീറ്റുകളിലും വിജയിച്ചപ്പോൾ പ്രതിപക്ഷ സഖ്യത്തിലെ മുഖ്യ പാർട്ടികളായ ആർജെഡി 25 സീറ്റിലും കോൺ​ഗ്രസ് ആറ് സീറ്റിലുമാണ് വിജയിച്ചത്. തിരഞ്ഞെടുപ്പു ഫലം നിരാശയുണ്ടാക്കുന്നതാണെങ്കിലും ആശ്ചര്യപ്പെടുത്തുന്നതല്ലെന്ന് യോ​ഗേന്ദ്ര യാദവ് വ്യക്തമാക്കി.

എൻഡിഎയുടെ വിജയത്തിനു കാരണമായി യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടുന്ന മൂന്നു കാര്യങ്ങൾ

1. ബിഹാറിലെ ഇന്ത്യാ സഖ്യത്തെക്കാൾ വലിയ സഖ്യമാണ് എൻഡിഎ. സഖ്യകക്ഷികളുടെ എണ്ണത്തിൽ ഉൾപ്പെടെ വലുതാണ്. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയുടെ (എൽജെപി) പിന്തുണ കൂടിയായതോടെ എൻഡിഎയെ തോൽപ്പിക്കാൻ കടുപ്പമായി.

2. സാമൂഹിക–ജാതി സമവാക്യങ്ങളിൽ എൻഡിഎക്ക് വലിയ വിഭാഗങ്ങളിൽ നിന്നു വോട്ടുനേടാനുള്ള ശേഷിയുണ്ട്. അതേസമയം, ഇന്ത്യാ സഖ്യത്തിന്റെ വോട്ടുകൾ പ്രതീക്ഷിക്കുന്നത് മുസ്​ലിം, യാദവ വിഭാഗങ്ങളിൽ നിന്നുമാണ്. എൻഡിഎക്ക് സ്വന്തം വോട്ടുബാങ്കിനൊപ്പം പിന്നാക്കക്കാരിൽ പിന്നാക്കക്കാരുടെ 22 ശതമാനം വരെ പിന്തുണയുമുണ്ട്.

3. ബിഹാറിലെ സ്ത്രീകളുടെ വോട്ടുകൾ കൂടുതൽ എൻഡിഎയിലേക്കു നീങ്ങി. സ്ത്രീകൾക്ക് 10,000 രൂപ വീതം നൽകുന്ന തൊഴിൽ യോജന പദ്ധതി എൻഡിഎക്ക് വോട്ടു കിട്ടുന്നതിൽ വലിയ പങ്കുവഹിച്ചു. 10,000 രൂപ എന്നത് ബിഹാറിനെ സംബന്ധിച്ച് ഒരു ചെറിയ തുകയല്ല.