*എസ്‌ഐആർ ജോലി സമ്മർദ്ദത്തെത്തുടർന്ന് രാജസ്ഥാനിലും ആത്മഹത്യ; കുറിപ്പെഴുതിവെച്ച് ബിഎൽഒ ആയിരുന്ന അധ്യാപകൻ ട്രെയിനിനു മുന്നിൽ ചാടി മരിച്ചു*
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
*എസ്‌ഐആർ ജോലി സമ്മർദ്ദത്തെത്തുടർന്ന് രാജസ്ഥാനിലും ആത്മഹത്യ; കുറിപ്പെഴുതിവെച്ച് ബിഎൽഒ ആയിരുന്ന അധ്യാപകൻ ട്രെയിനിനു മുന്നിൽ ചാടി മരിച്ചു*
*ജയ്പൂർ* : എസ്‌ഐആർ ജോലി സമ്മർദ്ദത്തെത്തുടർന്ന് രാജസ്ഥാനിലും ആത്മഹത്യ. ബിഎൽഒ ആയി പ്രവർത്തിച്ചുവരുകയായിരുന്ന അധ്യാപകൻ മുകേഷ് ജാൻഗിഡ് ആണ് ആത്മഹത്യ ചെയ്തത്. ജയ്‌പൂരിലെ ഗവൺമെന്റ് പ്രൈമറി സ്കൂളിലെ അധ്യാപകനായിരുന്നു. കടുത്ത ജോലി സമ്മർദമുണ്ടെന്ന് ആത്മഹത്യാക്കുറിപ്പെഴുതി വച്ച് ട്രെയിനിന് മുന്നിൽ ചാടുകയായിരുന്നു.
എസ്‌ഐആർ ജോലികൾ കാരണം താൻ സമ്മർദ്ദത്തിലാണെന്നും സൂപ്പർവൈസർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും സസ്‌പെൻഷൻ ഭീഷണി ഉണ്ടെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു. എസ്‌ഐആറുമായി ബന്ധപ്പെട്ട് മുകേഷ് ജാൻഗിഡ് കടുത്ത സമ്മർദത്തിലായിരുന്നുവെന്ന് കുടുംബവും ആരോപിച്ചു.
എസ്‌ഐആറിന്റെ സമ്മർദത്തെ തുടർന്ന് കണ്ണൂർ ഏറ്റുകുടുക്കയിൽ ബിഎൽഒയായ അനീഷ് ജോർജ് ആത്‌മഹത്യ ചെയ്‌തതിന് പിന്നാലെയാണ് രാജസ്ഥാനിലെയും ആത്മഹത്യാ വാർത്ത പുറത്തുവരുന്നത്. ഇതോടെ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമീഷൻ സമ്മർദത്തിലാക്കുകയാണെന്ന ആരോപണം ശക്തമായിരിക്കുകയാണ്.













