വിങ് കമാൻഡർ നമൻഷ്സ്യാലിന്റെ ഭാര്യയും ഇന്ത്യൻ എയർഫോഴ്സ് (ഐ.എ.എഫ്.) ഓഫീസറുമായ വിങ് കമാൻഡർ അഫ്ഷാൻ ഭർത്താവിന് കണ്ണീരോടെ വിടചൊല്ലി.
Keralanewsmedia
ഡൽഹി: വിങ് കമാൻഡർ നമൻഷ്സ്യാലിന്റെ ഭാര്യയും ഇന്ത്യൻ എയർഫോഴ്സ് (ഐ.എ.എഫ്.) ഓഫീസറുമായ വിങ് കമാൻഡർ അഫ്ഷാൻ ഭർത്താവിന് കണ്ണീരോടെ വിടചൊല്ലി. അദ്ദേഹത്തിന്റെ ഭൗതികദേഹം ഹിമാചൽ പ്രദേശിലെ കാൻഗ്ര ജില്ലയിൽ സംസ്കരിച്ചു.വാർത്താ ഏജൻസിയായ എ.എൻ.ഐ. പങ്കുവെച്ച ദൃശ്യങ്ങളിൽ, വിങ് കമാൻഡർ അഫ്ഷാൻ കണ്ണീരോടെ ഭർത്താവിന് അന്ത്യാഞ്ജലി അർപ്പിക്കുന്നത് കാണാമായിരുന്നു. ഭൗതികദേഹം ജന്മനാട്ടിൽ എത്തിച്ചപ്പോൾ അവിടെ തടിച്ചുകൂടിയ ഐ.എ.എഫ്. ഉദ്യോഗസ്ഥർ വിങ് കമാൻഡർ നമൻഷ് സ്യാലിന് ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു.വിങ് കമാൻഡറുടെ ബന്ധു ചിതയ്ക്ക് തീ കൊളുത്തി. ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥരും, പൗരപ്രമുഖരും, രാഷ്ട്രീയക്കാരും, നാട്ടുകാരും പ്രിയപ്പെട്ട 'നമ്മു'വിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
നവംബർ 21 വെള്ളിയാഴ്‌ച ദുബായിൽ നടന്ന ഒരു പരിപാടിക്കിടെ തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽ.സി.എ. എം.കെ.-1) തകർന്നുവീണതിനെ തുടർന്നാണ് വിങ് കമാൻഡർ നമൻഷ് സ്യാൽ മരിച്ചത്.













