*തിരുവനന്തപുരം കോർപറേഷനിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ഇത്തവണ ബിജെപി വിജയിച്ചു ചരിത്രം കുറിക്കുമ്പോഴും 9 വാർഡുകളിൽ കടന്നു കൂടിയത് വിയർത്തും കഷ്ടിച്ചും.*

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

*തിരുവനന്തപുരം കോർപറേഷനിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ഇത്തവണ ബിജെപി വിജയിച്ചു ചരിത്രം കുറിക്കുമ്പോഴും 9 വാർഡുകളിൽ കടന്നു കൂടിയത് വിയർത്തും കഷ്ടിച്ചും.*

*തിരുവനന്തപുരം കോർപറേഷനിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ഇത്തവണ ബിജെപി വിജയിച്ചു ചരിത്രം കുറിക്കുമ്പോഴും 9 വാർഡുകളിൽ കടന്നു കൂടിയത് വിയർത്തും കഷ്ടിച്ചും.*

*തിരുവനന്തപുരം:* തിരുവനന്തപുരം കോർപറേഷനിൽ ബിജെപി 50 സീറ്റുകൾ നേടി ചരിത്ര വിജയം കുറിക്കുമ്പോഴും 9 വാർഡുകളിൽ ബിജെപി സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം കേവലം 100 വോട്ടിന്റെ തിളക്കം കുറഞ്ഞ വിജയം മാത്രം.ചന്തവിള വാർഡിൽ വിജയിച്ച അനു ജി പ്രഭയുടെ ഭൂരിപക്ഷം കേവലം രണ്ട് വോട്ട് മാത്രം കോർപറേഷനിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവും ചന്തവിളയിലാണ്. ആറ്റുകാൽ വാർഡിൽ ബിജെപിയുടെ ജയം 11 വോട്ടിന് ഇവിടെ ജയിച്ചത് ശ്രുതി. എസ്. എസ് ആണ്. ചാല വാർഡിൽ ബിജെപി സ്ഥാനാർത്ഥി എസ്‌.കെ.പി. രമേഷ് ജയിച്ചത് 12 വോട്ടിനും, പൊന്നുമംഗലം വാർഡിലെ എസ് .കെ ശ്രീദേവിയുടെ ജയം 14 വോട്ടിനായിരുന്നു. ഇടവക്കോട് വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായ സ്വാതി എസ് കുമാറിന്റെ വിജയം 26 വോട്ടിനുമായിരുന്നു. കാഞ്ഞിരംപാറ വാർഡിൽ 36 വോട്ടിനാണ് ബിജെപി സ്ഥാനാർത്ഥി സുമി ബാലുവിന്റെ വിജയം. തിരുവല്ലം വാർഡിൽ പാച്ചല്ലൂർ ഗോപകുമാർ 46 വോട്ടിനും,കുഴിവിള വാർഡിൽ ബി രാജേന്ദ്രൻ 55വോട്ടിന്റെ ഭൂരിപക്ഷത്തിൽ കഷ്ടിച്ച് ജയിച്ചു കയറിയപ്പോൾ വാഴോട്ടുകോണം വാർഡിൽ ആർ സുഗതന്ന്റെ വിജയം കേവലം 58 വോട്ടിനായിരുന്നു