*ദേശീയമലയാളവേദിയുടെ സംഗീതസന്ധ്യയും, പുരസ്കാര വിതരണവും നടന്നു.മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്‌കാരം കേരള ന്യൂസ്‌ മീഡിയറിപ്പോർട്ടർ ദൗലത് ഷാ ഏറ്റുവാങ്ങി.

Keralanewsmedia

*ദേശീയമലയാളവേദിയുടെ സംഗീതസന്ധ്യയും, പുരസ്കാര വിതരണവും നടന്നു.മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്‌കാരം കേരള ന്യൂസ്‌ മീഡിയറിപ്പോർട്ടർ ദൗലത് ഷാ ഏറ്റുവാങ്ങി.

കേരള ന്യൂസ്‌ മീഡിയ

*ദേശീയമലയാളവേദിയുടെ സംഗീതസന്ധ്യയും, പുരസ്കാര വിതരണവും നടന്നു.മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്‌കാരം കേരള ന്യൂസ്‌ മീഡിയറിപ്പോർട്ടർ ദൗലത് ഷാ ഏറ്റുവാങ്ങി.

 തിരുവനന്തപുരം : ദേശീയ മലയാള വേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച യേശുദാസ് - എ. ആർ. റഹ്മാൻ - ജഗതി ശ്രീകുമാർ ജന്മദിനാഘോഷവും, സംഗീത സന്ധ്യയും, പുരസ്കാര വിതരണവും ജനുവരി 7 ബുധനാഴ്ച രണ്ടു മണിമുതൽ പത്മാ കഫെ ഹാളിൽ നടന്നു. ദേശീയമലയാളവേദി അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. ഫസീഹാ റഹീമിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം മുൻമന്ത്രി വി. സുരേന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യ്തു. ക്രൈം ബ്രാഞ്ച് എസ്. പി. നാസറുദ്ദീൻ മുഖ്യാതിഥിയായിരുന്നു. ആർ.ജെ.ഡി. ദേശീയ ജനറൽ സെക്രട്ടറിയും, കെ. ഡി. ഓ ചെയർമാനുമായ നൗഷാദ് തോട്ടിൻകര മുഖ്യപ്രഭാഷണം നടത്തി. ദേശീയ മലയാള വേദിയുടെ മികച്ച പൊതുപ്രവർത്തകനുള്ള പുരസ്കാരം പേട്ട വാർഡ് കൗൺസിലർ എസ്. പി. ദീപക്കും, മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്കാരം പ്രവാസി വേൾഡ് മലയാളി കൗൺസിൽ സ്ഥാപക ചെയർമാൻ ഡോ. രാജ് മോഹൻ പിള്ളയും, മികച്ച മാധ്യമപ്രവർത്തകനുള്ള പുരസ്കാരം കേരള ന്യൂസ്‌ മീഡിയ റിപ്പോർട്ടർ ദൗലത്ത് ഷായും, മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ഷീലാ വിശ്വനാഥും ഏറ്റുവാങി. ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. മുജീബ് അട്ട കുളങ്ങര സ്വാഗതവും, ദേശീയ മലയാള വേദി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു. സൈക്കോളജിക്കൽ കൗൺസിലർ ഡോ. കെ.പി. അഹമ്മദ് മൗലവി, സംഗീതസംവിധായകൻ അനിൽ ബാലകൃഷ്ണൻ, ചലച്ചിത്ര നടി ആശാ നായർ, ജീവകാരുണ്യ പ്രവർത്തകൻ എസ് വിനയചന്ദ്രൻ നായർ, ദേശീയ മലയാള വേദി ചെയർമാൻ ഡോ. നിസാമുദ്ദീൻ, വർക്കിംഗ് പ്രസിഡന്റ് സോണി ജോൺ, വൈസ് പ്രസിഡന്റ് ബി. പ്രഭാകരൻ, ചീഫ് കോർഡിനേറ്റർ എം. എച്ച്. സുലൈമാൻ, ട്രഷറർ എം. എസ്. ഗാലിഫ്, വനിതാ വിഭാഗം പ്രസിഡന്റ് ശോഭാ കുമാർ, സെക്രട്ടറി യാസ്മിൻ എസ്., ബാല വിഭാഗം പ്രസിഡന്റ് ഷീജ രാജേഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പിന്നണി ഗായകരായ അലോഷ്യസ് പെരേര, രാധികാ നായർ, ടി. എസ്. ഹരിറാം, ടോപ് സിംഗർ ഫെയിം ധനശ്രീ അനിൽ, ചന്ദ്രശേഖർ, ഷാജത്, സുധീർ ആറ്റുകാൽ, സന്ധ്യ കൊല്ലം, ലൈലാ ബീഗം തുടങ്ങിയവരുടെ നേതൃത്വത്തിൽ 50-ഓളം ഗായകർ യേശുദാസിന്റെയും, എ. ആർ. റഹ്മാന്റെയും ഗാനങ്ങൾ ആലപിച്ചു..

https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H