ശബരിമല സ്വർണപാളി മോഷണ കേസ്: തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെ പരിശോധന പൂർത്തിയായി

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

ശബരിമല സ്വർണപാളി മോഷണ കേസ്: തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെ പരിശോധന പൂർത്തിയായി

ശബരിമല സ്വർണപാളി മോഷണ കേസിൽ അറസ്റ്റിലായ ശബരിമല തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധന പൂർത്തിയായി. ചെങ്ങന്നൂർ മുണ്ൻകാവിലുള്ള വീട്ടിലാണ് ഡി വൈ എസ് പി സുരേഷ് ബാബുവിന്റെ നേതൃത്വ ത്തിലുള്ള എട്ടംഗസംഘം പകൽ 2.30 ഓടെ എത്തിയത്. രാത്രി ഏറെ വൈകിയും പരിശോധന തുടർന്നിരുന്നു.

സംഘത്തിനൊപ്പമുള്ള സ്വർണ്ണ മൂല്യനിർണായക്കാരനെ കൂടാതെ പ്രാദേശിക സ്വർണ്ണപ്പണക്കാരനെയും പകൽ4.30ടെ അന്വഷക സംഘം വീട്ടിലേക്ക് വിളിച്ചു വരുതിയിരുന്നു. വീട്ടിലുള്ള കുടുംബങ്ങളുടെയും മറ്റ് സ്വർണാഭരണങ്ങളും സംഘം പരിശോധിക്കുന്നുണ്ട്. സ്വർണ്ണത്തിന്റെ മൂല്യം കാലപ്പഴക്കം എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. കൂടാതെ തന്ത്രിയുടെയും മറ്റ് കുടുംബങ്ങളുടെയും സാമ്പത്തിക രേഖകളും സംഘം പരിശോധിച്ചു.

ചെങ്ങന്നൂർ, പുളികീഴ്, മാന്നാർ നിന്നുള്ള പോലീസും സംഘത്തോടപ്പമുണ്ട്. രാജീവരറുടെ ഭാര്യ ബിന്ദു, മകൾ ആരതി, ഭാര്യ മാതാവ്, തന്ത്രിയുടെ പരികർമ്മി ഇ എം എസ് നമ്പൂതിരി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.സംഭവം അറിഞ്ഞു വീട്ടിലെത്തിയ മരുമകൾ അധ്രിയ പാർവതിയെ പൊലീസ് ആദ്യം വീട്ടിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ലെങ്കിലും പിന്നീട് അനുവദിച്ചു. തന്ത്രിയുടെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം അറിയിച്ചു.