റസൂൽ പൂക്കുട്ടിക്ക് ആഴിമല ശിവക്ഷേത്രത്തിന്റെ ഗംഗാധരേശ്വര പുരസ്കാരം നൽകി

റിപ്പോർട്ട്‌ :ദൗ ലത് ഷാ എം

റസൂൽ പൂക്കുട്ടിക്ക് ആഴിമല ശിവക്ഷേത്രത്തിന്റെ ഗംഗാധരേശ്വര പുരസ്കാരം നൽകി

കേരള ന്യൂസ്‌ മീഡിയ

റിപ്പോർട്ട്‌:ദൗ ലത് ഷാ എം

റസൂൽ പൂക്കുട്ടിക്ക് ആഴിമല ശിവക്ഷേത്രത്തിന്റെ ഗംഗാധരേശ്വര പുരസ്കാരം നൽകി

വിഴിഞ്ഞം ആഴിമല ശിവക്ഷേ ത്രത്തിലെ ഉത്സവത്തോടനുബ ന്ധിച്ച് ഏർപ്പെടുത്തിയ മൂന്നാ മത് ഗംഗാധരേശ്വര പുരസ്‌കാ രം ചലച്ചിത്ര അക്കാദമി ചെയർ മാൻ റസൂൽ പൂക്കുട്ടിക്ക് സമ്മാ നിച്ചു. ശനിയാഴ്ച വൈകീട്ട് ക്ഷേ ത്രവളപ്പിൽ നടന്ന ചടങ്ങിൽ ക്ഷേ ത്രം ജനറൽ സെക്രട്ടറി വിജേഷ് ആഴിമല അദ്ദേഹത്തിന് അവാർ ഡ് സമ്മാനിച്ചു. ക്ഷേത്രം പ്രസി ഡന്റ് അശോക് കുമാർ അദ്ദേ ഹത്തെ ഷാൾ അണിയിച്ച് ആദ രിച്ചു. ചടങ്ങിൽ സോമതീരം റി സോർട്ട് ഉടമ ബേബി മാത്യുവി നെയും ആദരിച്ചു.

പ്രപഞ്ചത്തിലെ ശബ്ദങ്ങളെ തിരിച്ചറിയാനാവുന്നത് വലിയ അനുഗ്രഹമാണെന്ന് റസൂൽ പൂ കുട്ടി പറഞ്ഞു. വിളക്കുപാറയെ ന്ന ഗ്രാമത്തിലാണ് ജനിച്ചുവളർ ന്നത്. അവിടെയുള്ള മഹാദേവ ക്ഷേത്രത്തിൽ കേട്ടിരുന്ന മന്ത്രോ ച്ചാരണങ്ങൾ മനസ്സിൽ ഇപ്പോഴും കോറിയിട്ടിട്ടുണ്ട്. അങ്ങനെ കേട്ടു പരിചയിച്ച ശബ്ദങ്ങളെക്കുറിച്ചു ള്ള ശബ്ദകല പഠിച്ചതിനെ തുടർ ന്നാണ് തന്നെ ലോകമറിഞ്ഞതെ ന്നും അദ്ദേഹം പറഞ്ഞു. ക്ഷേ ത്രത്തിലെത്തി തൊഴുത് പ്രസാ ദവും വാങ്ങിയാണ് അദ്ദേഹം മടങ്ങിയത്. ക്ഷേത്രം സെക്രട്ടറി എസ്.എൻ.അനൂപ്, വൈസ് പ്ര സിഡന്റ് എം.സന്തോഷ് കുമാർ, ട്രഷറർ മുരുകൻ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ :ആഴിമല ശിവക്ഷേത്രത്തിൻ്റെ ഗംഗാധരേശ്വര പുരസ്കാരം റസൂൽ പൂക്കുട്ടിക്ക് ജനറൽ സെക്രട്ടറി വിജേഷ് ആഴിമല സമ്മാനിക്കുന്നു