ട്രാൻസ് സ്ത്രീ ആദ്യം കൊന്നത് അമ്മയെയും സഹോദരനെയും, പിന്നാലെ സ്കൂളിലെത്തി ആക്രമണം; കാനഡയിലെ വെടിവയ്പ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
Keralanewsmedia
കേരള ന്യൂസ് മീഡിയ
ട്രാൻസ് സ്ത്രീ ആദ്യം കൊന്നത് അമ്മയെയും സഹോദരനെയും, പിന്നാലെ സ്കൂളിലെത്തി ആക്രമണം; കാനഡയിലെ വെടിവയ്പ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ഒമ്പത് പേരുടെ മരണത്തിന് കാരണമായ വെടിവയ്പ്പിന് പിന്നിലെ കൊലയാളി മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള 18 വയസ്സുള്ള ഒരു ട്രാൻസ് സ്ത്രീയാണെന്ന് കണ്ടെത്തി. ജെസ്സി വാൻ റൂട്ട്‌സെലാർ എന്ന ഇവർ തന്റെ മുൻ സ്‌കൂൾ ആക്രമിക്കുന്നതിന് മുമ്പ് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയെന്ന് കനേഡിയൻ പോലീസ് പറഞ്ഞു.
ഏഴാം ക്ലാസ് മുതൽ 12–ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ പഠിക്കുന്ന ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിലാണ് ഇവർ ആക്രമണം നടത്തിയത്. ശേഷം ഇവരും സ്വയം വെടിയുതിർത്തു മരിച്ചു. മരിച്ചവരിൽ 5 പേർ വിദ്യാർഥികളാണ്. കാനഡയുടെ ചരിത്രത്തിൽ ഏറ്റവും വലിയ അക്രമമാണ് കഴിഞ്ഞ ദിവസം നടന്നത്. 39 വയസ്സുള്ള ഒരു വനിതാ അധ്യാപികയും അഞ്ച് വിദ്യാർത്ഥികളും – 12 വയസ്സുള്ള മൂന്ന് പെൺകുട്ടികളും 13 ഉം 12 ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളും ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സ്കൂളിലെ ഇരകളിൽ ആരുമായും പ്രതിക്ക് ബന്ധമില്ലെന്ന് പൊലീസ് പറയുന്നു.മുൻപും ഒട്ടേറെ തവണ അക്രമി പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ലൈസൻസുള്ള തോക്ക് മുൻപ് ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. എന്നാൽ നിലവിൽ ലൈസൻസ് കാലഹരണപ്പെട്ടിരിക്കുകയാണ്. വെടിവയ്പിൽ 24 പേർക്ക് പരുക്കേറ്റിട്ടുണ്ട്. വെടിവയ്പ്പ് അറിഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെയും അക്രമി വെടിയുതിർത്തിരുന്നു.













