ആലിന്റെ അവയവങ്ങൾ ദാനം ചെയ്ത പ്രവർത്തി മഹത്തരം’; കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
Keralanews media
കേരള ന്യൂസ് മീഡിയ
ആലിന്റെ അവയവങ്ങൾ ദാനം ചെയ്ത പ്രവർത്തി മഹത്തരം’; കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
പത്തനംതിട്ട :അവയവദാനത്തില്‍ പുതുചരിത്രംകുറിച്ച പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന്‍റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം നാലുപേര്‍ക്ക് ജീവനേകിയാണ് കടന്നുപോയത്. മല്ലപ്പളളി വാലുമണ്ണില്‍ അരുണിന്‍റെയും ഷെറിന്‍റെയും ഏകമകളായ ആലിന്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ്.
ആലിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി മാതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ്, സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.മൂന്നേകാല്‍ മണിക്കൂറുകൊണ്ടായിരുന്നു അവയവങ്ങള്‍ റോഡുമാര്‍ഗം കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തെത്തിച്ചത്. അത്രയും പ്രിയപ്പെട്ട കുഞ്ഞ് വേർപിരിഞ്ഞതിന്റെ തീരാനോവിനിടയിലും അവളുടെ അവയവങ്ങൾ ദാനം ചെയ്യാനായി മുന്നോട്ടുവന്ന ആലിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. അവയവദാന രംഗത്ത് കേരള സമൂഹത്തിന് മുന്നിൽ വലിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ആലിൻ ഷെറിന്റെ മാതാപിതാക്കൾ എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കുഞ്ഞിന്റെ കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഇതുവഴി 5 പേർക്കാണ് പുതുജീവൻ ലഭിച്ചത്. ഹെലികോപ്റ്റർ മാർഗം അവയവങ്ങൾ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും രാത്രിയിൽ സിവിൽ ഏവിയേഷൻ ഹെലികോപ്റ്റർ ഉപയോഗിക്കാൻ അനുവാദമില്ലാത്തതിനാൽ റോഡ് മാർഗം കൊണ്ട് വരികയായിരുന്നു













