ഗവ.ഐ.ടി.ഐ വർക്കല ബഹുനില മന്ദിരം യാഥാർത്ഥ്യമായി. ഉദ്ഘാടനം മാർച്ച് രണ്ടിന് 

Keralanews media online

ഗവ.ഐ.ടി.ഐ വർക്കല ബഹുനില മന്ദിരം യാഥാർത്ഥ്യമായി. ഉദ്ഘാടനം മാർച്ച് രണ്ടിന് 

ഗവ.ഐ.ടി.ഐ വർക്കല ബഹുനില മന്ദിരം യാഥാർത്ഥ്യമായി. ഉദ്ഘാടനം മാർച്ച് രണ്ടിന് 

വർക്കലയിലെ ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ഏറെ നാളത്തെ ആവശ്യമായിരുന്നു വർക്കലയ്ക്ക് ഒരു ഗവ.ഐടിഐ എന്നത്.2018-ൽ അഡ്വ. വി.ജോയി എംഎൽഎയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായി വർക്കല ഗവ.ഐടിഐ സ്ഥാപിച്ചു.അതിനുശേഷംഏകദേശം ഒരേക്കർ സ്ഥലത്ത് 5.60 കോടി രൂപ ചിലവഴിച്ചു സ്വന്തമായി വർക്കല ഗവ.ഐടിഐ കെട്ടിട സമുച്ചയം യാഥാർത്ഥ്യമായിരിക്കുകയാണ്. 4 നിലകളിലായുള്ള ഈ കെട്ടിടത്തിന് 16300 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമാണുളളത്. ആധുനിക രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ കെട്ടിടത്തിൽ സെല്ലാർ ഫ്ലോറിൽ വിശാലമായ സ്റ്റോർ, ഇലക്ട്രിക്കൽ റൂം, ജനറേറ്റർ റൂം എന്നിവയും, ഗ്രൗണ്ട് ഫ്ലോറിൽ ഐടി ലാബ്, വിശാലമായ ലൈബ്രറി, ഫസ്റ്റ് എസ്സ് റൂം, ലേഡീസ് റസ്റ്റ് റൂം, ക്ലാസ് റൂം, വിശാലമായ ലേഡീസ് ടോയ്ലറ്റ് ബ്ലോക്ക്, എന്നിവയും ഫസ്റ്റ് ഫ്ലോറിൽ വിശാലമായ റിസപ്ഷനും വെയിറ്റിംഗ് ഏരിയയും, അഡ്മിനിസ്ട്രേഷൻ ഓഫീസ്, പ്ലേസ്മെന്റ് സെൽ, പ്രിൻസിപ്പൽ റൂം, ഒരു കോമൺ ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയും, സെക്കൻഡ് ഫ്ളോറിൽ വിശാലമായ എൻജിനീയറിങ് ഡ്രോയിങ് ഹാളും, ലേഡീസിനും ജെൻസിനും പ്രത്യേകം സ്റ്റാഫ് റൂമുകളും, ഒരു യൂട്ടിലിറ്റി റൂമും ഉൾപ്പെടുന്നു. ഫസ്റ്റ് ഫ്ലോറിലേക്ക് റോഡിൽ നിന്നും കയറുന്നതിനു വേണ്ടി കോൺക്രീറ്റ് ബ്രിഡും നിർമ്മിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ മൂന്നിലായി ഹാൻഡ് റെയ്‌ൽസും സ്റ്റോൺ പിച്ചിങ്ങും, ഇന്റർലോക്ക് ഫ്ളോറിങ് ചെയ്തട്ടുണ്ട്.പ്രസ്തുത ഗവ.ഐടിഐ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം മാർച്ച് 2 രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുമെന്ന് അഡ്വ. വി.ജോയി എംഎൽഎ അറിയിച്ചു.