നാലു പേർക്ക് പുതുജീവനേകി മടക്കം; 19കാരി ജെസ്ലിയ വിടവാങ്ങി
റിപ്പോർട്ട് :സജി ജോർജ് വട്ടപ്പാറ
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട് :സജി ജോർജ് വട്ടപ്പാറ
നാലു പേർക്ക് പുതുജീവനേകി മടക്കം; 19കാരി ജെസ്ലിയ വിടവാങ്ങി
നാലുപേർക്ക് പുതുജീവനേകി 19 വയസ്സുകാരി ജാസ്ലിയ വിടവാങ്ങി. എറണാകുളം അങ്കമാലിയിൽ വാഹനാപകടത്തിൽ മരിച്ച എടവനക്കാട് സ്വദേശിയായ ജെസ്ലിയയുടെ സംസ്കാരം ഇന്ന് നടക്കും. ജസ്‌ലിയ പഠിച്ച മോർണിങ് സ്റ്റാർ കോളേജിലെ പൊതുദർശനത്തിന് പിന്നാലെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. വൈകിട്ട് മൂന്നുമണിക്ക് കുഴുപ്പിള്ളി സെൻ്റ് അഗസ്റ്റിൻ ചർച്ചിൽ സംസ്കാരം നടക്കും.
ഫെബ്രുവരി 28ന് അങ്കമാലിയിൽ വെച്ചാണ് അമിത വേഗത്തിലെത്തിയ കാർ ജസ്ലിയയെ ഇടിച്ച് തെറിപ്പിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജസ്ലിയ ഇന്ന് പുലർച്ചെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. പിന്നാലെ ജസ്ലിയയുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
കരൾ രാജഗിരി ആശുപത്രിയിലേക്കും, വൃക്ക കോട്ടയം മെഡിക്കൽ കോളേജിലേക്കും, നേത്രപടലങ്ങൾ അങ്കമാലി നേത്ര ബാങ്കിലേക്കും കൈമാറും. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന ജസ്ലിയ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാർ ഇടിക്കുന്നത്













