*ചെമ്മരുതി വില്ലേജ് ഓഫീസ് പ്രവർത്തനം സ്തംഭനത്തിൽ,* *ജനങ്ങൾ ദുരിതത്തിൽ*
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട് :സജീവ് ഗോപാലൻ
*ചെമ്മരുതി വില്ലേജ് ഓഫീസ് പ്രവർത്തനം സ്തംഭനത്തിൽ,* *ജനങ്ങൾ ദുരിതത്തിൽ*
പനയറ: ചെമ്മരുതി വില്ലേജ് ഓഫീസറുടെ അഭാവവും ജീവനക്കാരുടെ കുറവും കാരണം ചെമ്മരുതി വില്ലേജ് ഓഫീസിന്റെ പ്രവർത്തനം പൂർണ്ണമായും സ്തംഭനാവസ്ഥയിലാണ്. വില്ലേജ് ഓഫീസർ മൂന്ന് മാസത്തെ അവധിയിൽ പ്രവേശിച്ചതും പകരം ചുമതലയുള്ള ഉദ്യോഗസ്ഥർ ഇലക്ഷൻ ഡ്യൂട്ടിയിലുമാണ്. ഇതോടെ അടിയന്തര ആവശ്യങ്ങൾക്കായി എത്തുന്ന നൂറുകണക്കിന് ജനങ്ങൾ ഓഫീസിൽ കയറി ഇറങ്ങുകയാണ്.
വിവിധ ആവശ്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ, റവന്യൂ രേഖകൾ, പോക്കുവരവ് തുടങ്ങിയ കാര്യങ്ങൾക്കായി എത്തുന്നവരാണ് നിരന്തരം വലയുന്നത്.വില്ലേജ് ഓഫീസറുടെ ഒപ്പ് ആവശ്യമുള്ള ഫയലുകളെല്ലാം ദിവസങ്ങളായി കെട്ടിക്കിടക്കുകയാണ്.
സാധാരണക്കാരായ ആളുകൾക്ക് വില്ലേജ് ഓഫീസിലെ സേവനങ്ങൾ കൃത്യസമയത്ത് ലഭിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ബിജെപി ചെമ്മരുതി സൗത്ത് ഏര്യാ പ്രസിഡന്റ് ഗോകുൽ പനയറയും നോർത്ത് ഏര്യാ പ്രസിഡന്റ് തോഫൽ ശിവരാമനും വ്യക്തമാക്കി. ഈ വിഷയത്തിൽ ജില്ലാ കളക്ടറും തഹസീൽദാറും അടിയന്തരമായി ഇടപെടണമെന്നും, താൽക്കാലികമായെങ്കിലും മറ്റൊരു ഉദ്യോഗസ്ഥന് വില്ലേജിന്റെ അധിക ചുമതല നൽകി ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം പൊതുജനങ്ങളെ അണിനിരത്തി പ്രതിഷേധ സമര പരിപാടികളിലേക്ക് ബിജെപി ചെമ്മരുതി കടക്കുമെന്നും അവർ വ്യക്തമാക്കി.













