മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ സിപിഎമ്മിലേക്ക്

മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ സിപിഎമ്മിലേക്ക്

കേരള ന്യൂസ് മീഡിയ 

റിപ്പോർട്ട്:സജീവ് ഗോപാലൻ

മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ സിപിഎമ്മിലേക്ക്

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്ന എൻ എസ് നുസൂർ സിപിഎമ്മിൽ ചേർന്നു. 20 വർഷക്കാലത്തെ , വിദ്യാർത്ഥി കാലം മുതൽ കോൺഗ്രസിൻ്റെ ശബ്ദമായി നിന്നയാളാണ് താനെന്ന് പാർട്ടി അം​​ഗത്വം സ്വീകരിച്ച് ശേഷം എൻ എസ് നുസൂർ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിൻ്റെ മതേതര മൂല്യവും, അസ്തിത്വവും നഷ്ടപ്പെട്ടു. കോൺഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നതായും എൻ എസ് നുസൂർ മാധ്യമങ്ങളോട് പറഞ്ഞു

നാലു വോട്ടിനു വേണ്ടി വർഗീയ കക്ഷികളുമായി കോൺഗ്രസ് ചേരുന്നു, രാജ്യത്ത് മതേതരത്വം നിലനിർത്താൻ സി പി എംമ്മിന് മാത്രമേ കഴിയൂ.

അതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. സിപിഎമ്മിന്റെ പ്രവർത്തകനായി കൂടെയുണ്ടാകുമെന്നും എൻ എസ് നുസൂർ പറഞ്ഞു.