ഗുരുധർമ്മ പ്രചരണ സഭ കൊല്ലം ജില്ലാ കമ്മിറ്റി ഭക്ഷ്യ ഉൽപ്പന്നങ്ങൾ മഹാസമാധിയിൽ സമർപ്പിച്ചു.
റിപ്പോർട്ട് :സജീവ് ഗോപാലൻ
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: സജീവ് ഗോപാലൻ
ഗുരുധർമ്മ പ്രചരണ സഭ കൊല്ലം ജില്ലാ കമ്മിറ്റി ഭക്ഷ്യ ഉൽപ്പന്നങ്ങൾ മഹാസമാധിയിൽ സമർപ്പിച്ചു.
==============
ശിവഗിരി: ശിവഗിരിയിൽ ഏപ്രിൽ 29, 30,മെയ് 1, 2 തീയതികളിലായി നടക്കുന്ന 114 മത് ശ്രീ ശാരദ പ്രതിഷ്ഠ വാർഷികവും, 64 മത് ധർമ്മമിമാംസ പരിഷത്തിനും എത്തിച്ചേരുന്ന ഭക്തർക്ക് അന്നദാനം നൽകുന്നതിനുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ കൊല്ലം ജില്ലാ കമ്മിറ്റി ജില്ലയിലെ 11 മണ്ഡലങ്ങളിൽ നിന്നും ശേഖരിച്ച ഉൽപ്പന്നങ്ങൾ ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സെക്രട്ടറി ശ്രീമദ് അസം ഗാനന്ദ ഗിരി സ്വാമി ഏറ്റുവാങ്ങി മഹാസമാധിയിൽ സമർപ്പിച്ചു. സഭാ രജിസ്ട്രാർ കെ. ടി. സുകുമാരൻ, ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ, സഭാ പി.ആർ. ഓ. ഡോക്ടർ ടി.സനൽകുമാർ,ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡന്റ് ഡി. രാജഗോപാൽ സെക്രട്ടറി എസ്.ഷാജികുമാർ വൈസ് പ്രസിഡന്റ് മാരായ കെ. ശശിധരൻ, ജി മധുസൂദനൻ, ജോയിന്റ് സെക്രട്ടറി സി. എൻ. കാർത്തികേയൻ,,കേന്ദ്ര സമിതി അംഗങ്ങളായഎൻ. മഹേശ്വരൻ, പഞ്ഞിവിള മോഹനൻ, മാതൃസഭ കേന്ദ്ര സെക്രട്ടറി ശ്രീജ ജി.ആർ. ജില്ലാ സെക്രട്ടറി ടി. എസ്. ലതിക ട്രഷറർ വി. മാഷ, യുവജന സഭ ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് ശബരി അഞ്ചൽ,സെക്രട്ടറി ആഷ്മി സുരേഷ് ഓയൂർ,ട്രഷറർ ശ്രീലേഷ് ഇരവിപുരം ജില്ലയിലെ 11 മണ്ഡലങ്ങളിലെയും യൂണിറ്റുകളിലേയും പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർമാർ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: കൊല്ലം ജില്ലാ കമ്മിറ്റി ശേഖരിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങൾ സഭാ സെക്രട്ടറി ശ്രീമദ് അസം ഗാനന്ദ ഗിരി സ്വാമി ഏറ്റുവാങ്ങി യപ്പോൾ. സമീപം സഭാ രജിസ്റ്റർ കെ. ടി. സുകുമാരൻ, ജോയിന്റ് രജിസ്റ്റർ പുത്തൂർ ശോഭനൻ, ജില്ലാ പ്രസിഡന്റ് ഡി.രാജഗോപാൽ,സെക്രട്ടറി എസ്. ഷാജികുമാർ ട്രഷറർ രാധാകൃഷ്ണൻ,പത്തനാപുരം മണ്ഡലം സെക്രട്ടറി തുളസീധരൻ,മാതൃസഭ ജില്ലാ പ്രസിഡന്റ് ടി.എസ്. ലതിക,മാതൃസഭ ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ലീലാ സതീശൻ തുടങ്ങിയവർ സമീപം.













