കെ.എസ്.ബാലഗോപാൽ ദേവസ്വം ഭരണസമിതി സമിതി അംഗമായി ചുമതലയേറ്റു

Keralanewsmedia

കെ.എസ്.ബാലഗോപാൽ ദേവസ്വം ഭരണസമിതി സമിതി അംഗമായി ചുമതലയേറ്റു

കെ.എസ്.ബാലഗോപാൽ ദേവസ്വം ഭരണസമിതി സമിതി അംഗമായി ചുമതലയേറ്റു

ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായി സർക്കാർ നാമനിർദ്ദേശം ചെയ്‌ത ശ്രീ.കെ.എസ്.ബാലഗോപാൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റവന്യൂ ദേവസ്വം സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം കമ്മീഷണറുമായ ശ്രീ. എം.ജി.രാജമാണിക്കം ഐ.എ.എസ് അധ്യക്ഷനായി. ദേവസ്വം ഭരണസമിതി അംഗമായി ശ്രീ.കെ .എസ് .ബാലഗോപാലിനെ നാമനിർദ്ദേശം ചെയ്തു കൊണ്ടുള്ള സർക്കാർ വിജ്ഞാപനം ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ശ്രീ.ഒ.ബി.അരുൺകുമാർ വായിച്ചു. നിയുക്ത ഭരണ സമിതി അംഗത്തിന് ദേവസ്വം കമ്മീഷണർ ശ്രീ.എം.ജി.രാജമാണിക്കം ഐ.എ.എസ്‌ സത്യവാചകം ചൊല്ലികൊടുത്തു.. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീ.സി.മനോജ്, ശ്രീ.കെ.പി.വിശ്വനാഥൻ, ശ്രീ. മനോജ് ബി നായർ എന്നിവർ സന്നിഹിതരായി. ദേവസ്വം ഭരണസമിതി അംഗമായി സത്യപ്രതിജ്ഞ ചെയ്ത കെ.എസ്.ബാലഗോപാലിനെ നിയമസഭാ സ്പീക്കർ ശ്രീ.എ.എൻ. ഷംസീർ, ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെ.ബി.ഗണേഷ് കുമാർ എന്നിവർ വേദിയിലെത്തി അനുമോദിച്ചു.ദേവസ്വത്തിലെ ജീവനക്കാരുടെ .വിവിധ സംഘടനാ ഭാരവാഹികളും പുതിയ അംഗത്തെ ഷാളണിയിച്ചു അനുമോദിച്ചു