കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ എന്ന ദേവീന്ദർ സിങ് വീണ്ടും പൊലീസ് കസ്റ്റഡിയിൽ. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. അഭിഭാഷകൻ ബിഎ ആളൂരിനെ കാണാൻ എത്തിയതെന്ന് ബണ്ടി. ബണ്ടിചോറിന്റെ മാനസികനില പരിശോധിക്കാൻ പൊലീസ്

Keralanewsmedia:online

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ എന്ന ദേവീന്ദർ സിങ് വീണ്ടും പൊലീസ് കസ്റ്റഡിയിൽ.തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. അഭിഭാഷകനെ കാണാനെത്തിയതെന്നാണ് ബണ്ടിചോർ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.ബണ്ടിചോറിനെ റെയിൽവേ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.പേരൂർക്കട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാൻ എത്തിയെന്നാണ് ബണ്ടിചോർ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാൽ പരസ്‌പരവിരുദ്ധമായാണ് സംസാരം.ഇതോടെ ബണ്ടിചോറിന്റെ മാനസികനില പരിശോധിക്കാൻ തീരുമാനിച്ചിരിക്കുകയാണ് പോലിസ്.റെയിൽവേ പൊലീസ് കസ്റ്റഡിയിലാണ് ബണ്ടിചോർ ഇപ്പോഴുള്ളത്.കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്നുളള ട്രെയിനിൽ എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽഎത്തിയ ബണ്ടിചോറിനെ കസ്റ്റഡിയിൽ എടുത്തതിന് ശേഷം വിട്ടയച്ചിരുന്നു.അഭിഭാഷകൻ ബിഎ ആളൂരിനെ കാണാൻ എത്തിയതെന്നാണ് ബണ്ടിചോർ പൊലീനോട് പറഞ്ഞത്. ആളൂർ അന്തരിച്ച വിവരം ബണ്ടി ചോർ അറിഞ്ഞിരുന്നില്ല.കരുതൽ തടങ്കലെന്ന നിലയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് ബണ്ടി ചോർ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.വിവിധ സംസ്ഥാനങ്ങളിൽ എഴുന്നൂറിലധികം കവർച്ചാ കേസുകളിൽ പ്രതിയാണ് ബണ്ടി ചോർ.