നവീകരിച്ച വർക്കല എക്സൈസ് റേഞ്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു
കേരള ന്യൂസ് മീഡിയ
നവീകരിച്ച വർക്കല എക്സൈസ് റേഞ്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു
നവീകരിച്ച വർക്കല എക്സൈസ് റേഞ്ച് ഓഫീസ് കെട്ടിടം അഡ്വ. വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് പ്രസ്തുത കെട്ടിടം നവീകരിച്ചിരിക്കുന്നത്.ഈ പ്രവർത്തിയിൽ കെട്ടിടത്തിനു മുകളിലായി വിശാലമായ വിശ്രമ മുറി നിർമ്മിച്ചിട്ടുണ്ട്. നിലവിലെ കെട്ടിടത്തിന്റെയും ചുറ്റുമതിലിന്റെയും അറ്റകുറ്റപ്പണികൾ എല്ലാം പൂർത്തിയാക്കി പെയിന്റിങ് വർക്കുകൾ ചെയ്തു. സ്റ്റോർ റൂമിലേക്കായി ഷെൽഫ് നിർമിച്ചു. കെട്ടിടത്തിന്റെ മുൻഭാഗത്ത് ഇന്റർലോക്കും ക്ലാഡിങ് ഷോ വാളും അനുബന്ധ സൗന്ദര്യവൽക്കരണ പ്രവർത്തികളും പൂർത്തിയാക്കിയിട്ടുണ്ട്.ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ ,വൈസ് ചെയർപേഴ്സൺ ബി സുനിൽകുമാർ,വാർഡ് കൗൺസിലർമാരായ പ്രേമകുമാരി,പ്രസന്നൻ ,ഷാജഹാൻ,ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സൂരജ്,അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ മനോജ്,എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷമീർഖാൻ, സി.അജയകുമാർ,സുനിൽ.എൽ.എസ് തുടങ്ങിയവർ പങ്കെടുത്തു.













