റാവൽപിണ്ടിയിലെ അതീവ സുരക്ഷയുള്ള അഡിയാല ജയിലിൽ കഴിയുന്ന മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടു? സോഷ്യൽ മീഡിയയിൽ ശക്തമായ അഭ്യൂഹം. ഇമ്രാനെ കാണാനെത്തിയ സഹോദരിമാരെ പൊലീസ് മർദ്ദിച്ചു.

റിപ്പോർട്ട് :സജീവ് ഗോപാലൻ

റാവൽപിണ്ടിയിലെ അതീവ സുരക്ഷയുള്ള അഡിയാല ജയിലിൽ കഴിയുന്ന മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടു? സോഷ്യൽ മീഡിയയിൽ ശക്തമായ അഭ്യൂഹം. ഇമ്രാനെ കാണാനെത്തിയ സഹോദരിമാരെ പൊലീസ് മർദ്ദിച്ചു.

ഇസ്ലാമാബാദ്:റാവൽപിണ്ടിയിലെഅതീവ സുരക്ഷയുള്ള അഡിയാല ജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പാക് സൈന്യം കൊലപ്പെടുത്തിയതായി അഭ്യൂഹം.മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ "കൊല്ലപ്പെട്ടു" എന്നാണ് സോഷ്യൽ മീഡിയയിലെ അഫ്ഗാൻ ടൈംസ് എന്ന ഒരു പ്രത്യേക അക്കൗണ്ട് അവകാശപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നത്.ഇതോടെ സോഷ്യൽ മീഡിയയിലൂടെ ഈ വാർത്ത ലോകമെങ്ങും പരന്നു.എന്നാൽ ഇത് സംബന്ധിച്ച് പാക് ഭരണകൂടം ഒരു പ്രസ്‌താവനയും ഇറക്കിയിട്ടില്ല.പാക്കിസ്ഥാൻ തെഹ്രീക് ഇ-ഇൻ സാഫ് (പിടിഐ) തലവനായ ഇമ്രാ ൻ ഖാൻ 2023 ഓഗസ്റ്റ് മുതൽ ജയി ലിലാണ്.അതേസമയം, ജയിലിലെത്തി അ ദ്ദേഹത്തെ കാണാൻ ശ്രമിച്ച സ ഹോദരിമാർക്ക് പോലീസിന്റെ മർദ നമേറ്റ വാർത്തയും പുറത്തുവന്നിട്ടുണ്ട്.ഇമ്രാൻ ഖാന്റെറെ സഹോദരിമാരായ നൊറീൻ ഖാൻ, അലീമ ഖാൻ, ഉസ്മ ഖാൻ എന്നിവർക്കാണ് പോലീസിന്റെ മർദനമേറ്റത്.റാവൽപിണ്ടിയിലെ അഡിയാല ജയിലി ൽ കഴിയുന്ന ഇമ്രാൻ ഖാനെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതി നാണ് തങ്ങളെയും പാർട്ടി പ്രവർത്തക രെയും പോലീസ് ക്രൂരമായി മർദിച്ചെ ന്നാണ് ഇവരുടെ ആരോപണം.മരിച്ചെന്ന ആഭ്യൂഹങ്ങൾക്കിടെ ഇ മ്രാന്റെ നൂറ് കണക്കിന് അനുയാ യികളും ജയിലിന് മുന്നിൽ പ്രതി ഷേധവുമായി എത്തിയിരുന്നു.യാതൊരു പ്രകോപനവുമില്ലാതെയാ ണ് പോലീസ് തങ്ങളെ മർദിച്ചതെന്നും ഇമ്രാന്റെ സഹോദരിമാർ പറഞ്ഞു.