ജീവനോടെയുണ്ടോ ഇമ്രാ ൻ ഖാൻ'; തെളിവു വേണ മെന്ന് മകൻ, ജയിലിനുമു ൻപിൽ തുടർന്ന് സഹോദ രിമാർ, അന്താരാഷ്ട്ര സ ഹായം അഭ്യർഥിച്ച് കുടും ബാംഗങ്ങൾ
Keralanewsmedia:online
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാൻ ജയിലിൽ മരിച്ചുവെന്ന അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. ഏതു നിമിഷവും പാകി സ്ഥാനിൽ ഒരു കലാപം പൊട്ടിപ്പുറപ്പെ ടാനുള്ള സാധ്യതയുമാണുള്ളത്.തന്റെ പിതാവിനോടു മനുഷ്യത്വര ഹിതമായി പെരുമാറുകയാണെ ന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം കുടുംബം അഭ്യർഥിക്കു ന്നതായും ഇമ്രാൻ്റെ മകൻ കാസിം ഖാൻ പറഞ്ഞു.തന്റെ പിതാവു ജീവനോടെയുണ്ടെങ്കി ൽ തെളിവു ഹാജരാക്കണമെന്നു സർ ക്കാരിനോട് കാസിം ആവശ്യമുന്നയിച്ചി ട്ടുണ്ട്. സമൂഹമാധ്യമത്തിലൂടെയാണ് കാസിം ഇക്കാര്യം ആവശ്യപ്പെട്ടത്.എന്റെ പിതാവ് രണ്ടുവർഷത്തിലേറെ യായി ജയിലിലാണ്. കഴിഞ്ഞ ആറ് ആഴ്ചയായി, അദ്ദേഹത്തെ ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുകയാണ്. വ്യ ക്തമായ കോടതി ഉത്തരവുകൾ ഉണ്ടാ യിട്ടും ആരെയും കാണാൻ അനുവദി ക്കുന്നില്ല. അദ്ദേഹത്തിൻ്റെ സഹോദരി മാർക്കും സന്ദർശനാനുമതിയില്ല. ജീവി ച്ചിരിക്കുന്നതിന്റെ തെളിവുകളും ലഭ്യമ ല്ല.' കാസിം പറഞ്ഞു.തന്റെ പിതാവിന്റെ ശരീരഭാരം ഗ ണ്യമായി കുറഞ്ഞെന്നും കാഴ്ച യ്ക്ക് പ്രശ്നങ്ങളുണ്ടെന്നും "സ്ലോ പോയിസൺ' ബാധയെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചുവരികയാ ണെന്നും കാണിച്ച് വീണ്ടും കാസിം സമൂഹമാധ്യമത്തിൽ തൻ്റെ ആശ ങ്ക പങ്കുവച്ചു.പിതാവിനെ സന്ദർശിക്കാൻ അദ്ദേഹ ത്തിന്റെ സഹോദരിമാരെ അനുവദിച്ചി ല്ലെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേ ധം സംഘടിപ്പിക്കുമെന്നും കാസിം മുന്ന റിയിപ്പു നൽകി.തങ്ങളുടെ സഹോദരന് എന്തെങ്കിലും സംഭവിച്ചാൽ അതിൽ ഉൾപ്പെട്ടവരെ യും അവരുടെ കുടുംബങ്ങളെയും ഇ വിടെയും വിദേശത്തുമുള്ള പാക്കി സ്ഥാനികൾ വെറുതെ വിടില്ലെന്ന് സ ഹോദരിമാരും മുന്നറിയിപ്പ് നൽകിയിട്ടു না.നിരവധി കേസുകളിൽ പ്രതിയായ തിനെത്തുടർന്ന് തെഹ്‌രീക്-ഇ-ഇൻ സാഫ് പാർട്ടിയുടെ സ്ഥാപകൻ കൂ ടിയായ ഇമ്രാൻ രണ്ടു വർഷത്തി ലേറെയായി റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ ശിക്ഷ അനു ഭവിക്കുകയാണ്.73കാരനായ ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങൾ പര ന്നിരുന്നു. ഒരു മാസമായി അദ്ദേഹത്തി ന്റെ കുടുംബാംഗങ്ങൾക്കോ അഭിഭാഷ കർക്കോ പാർട്ടി അംഗങ്ങൾക്കോ അ ദ്ദേഹത്തെ കാണാൻ അനുവാദമില്ലാ യിരുന്നു.ഇതേത്തുടർന്നാണ് ഇമ്രാൻ കൊല്ലപ്പെ ട്ടതായി രാജ്യവ്യാപകമായി വാർത്ത പ്ര ചരിച്ചത്. അന്താരാഷ്ട്ര മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തു.ഇമ്രാന്റെ സഹോദരിമാരും പാകി സ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് പ്ര വർത്തകരും നേതാക്കളും ദിവസ ങ്ങളായി അഡിയാല ജയിലിനു പു റത്ത് തമ്പടിച്ചിരിക്കുകയാണ്.ഇമ്രാനെ നേരിൽ കാണുകയാണ് അവ രുടെ ലക്ഷ്യം. കോടതി ഉത്തരവുമായി എത്തിയിട്ടും ജയിൽ അധികൃതർ സന്ദ ർശനാനുമതി നിഷേധിച്ചിരിക്കുകയാണ്.
.













