ഭാര്യയെ ബലാത്സംഗം ചെയ്യുന്ന ഭർത്താക്കൻമാർക്കുള്ള ഇളവ് നിയമപരമായ വഞ്ചന. നിയമത്തിലെ ഇളവ് സ്ത്രീകൾക്ക് നീതി നിഷേധിക്കുന്നതിന് കാരണമാകുന്നു. മാരിറ്റൽ റേപ്പ് ഒഴിവാക്കിയ കേന്ദ്ര നിയമത്തിനെതിരെ ശശി തരൂർ

Keralanewsmedia:online

ഭാര്യയെ ബലാത്സംഗം ചെയ്യുന്ന ഭർത്താക്കൻമാർക്കുള്ള ഇളവ് നിയമപരമായ വഞ്ചന. നിയമത്തിലെ ഇളവ് സ്ത്രീകൾക്ക് നീതി നിഷേധിക്കുന്നതിന് കാരണമാകുന്നു. മാരിറ്റൽ റേപ്പ് ഒഴിവാക്കിയ കേന്ദ്ര നിയമത്തിനെതിരെ ശശി തരൂർ

ഡൽഹി: വൈവാഹിക ബലാത്സംഗത്തെ വേണ്ടത്ര ഗൗരവത്തോടെ കാണുന്നതിൽ പരാജയപ്പെടുന്ന ചുരുക്കം ചില ജനാധിപത്യ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ.നിലവിലെ നിയമത്തിലെ ഇളവ് സ്ത്രീകൾക്ക് നീതി നിഷേധിക്കുന്നതിനും വിവാഹത്തിന്റെ മറവിൽ നടക്കുന്ന അക്രമങ്ങളെ സംരക്ഷിക്കുന്നതിനും കാരണമാകുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.'ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് ബലാത്സംഗം ചെയ്യുന്ന കേസിനെ വേണ്ടത്ര ഗൗരവത്തോടെ കാണാത്ത ലോകത്തിലെ ചുരുക്കം ചില ജനാധിപത്യ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ എന്നതിൽ എനിക്ക് ഞെട്ടലുണ്ട്,' തരൂർ പറഞ്ഞു.ഭാര്യയെ ആക്രമിക്കുമ്പോൾ പോലും ഭർത്താക്കന്മാരെ സംരക്ഷിക്കുന്ന ഒരു നിയമപരമായ ഇളവ് ഇന്ത്യൻ ബലാത്സംഗ വിരുദ്ധ നിയമങ്ങളുടെ അടിത്തറയെ ദുർബലപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.അവർക്ക് എന്തുകൊണ്ട് ഇളവ് നൽകണം?' എന്ന് ചോദിച്ച അദ്ദേഹം, ദാമ്പത്യബന്ധം അക്രമങ്ങളെ ന്യായീകരിക്കുന്നില്ലെന്നും പറഞ്ഞു.