പരസ്യ മദ്യപാനം ചോദ്യം ചെയ്ത പൊലീസുദ്യോ​ഗസ്ഥരെ കെ എസ് യു നേതാവിൻ്റെ നേതൃത്വത്തിൽ മർദ്ദിച്ചു

Keralanewsmedia:online

പരസ്യ മദ്യപാനം ചോദ്യം ചെയ്ത പൊലീസുദ്യോ​ഗസ്ഥരെ കെ എസ് യു നേതാവിൻ്റെ നേതൃത്വത്തിൽ മർദ്ദിച്ചു

കൊല്ലത്ത് പരസ്യ മദ്യപാനത്തെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. കെഎസ്‍യു നേതാവായ ടോജിൻ ജോണിൻ്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. ഗ്രേഡ് എസ് ഐ രാജീവ്, എ.എസ്.ഐ ശ്രീജിത്ത് എന്നിവരെയാണ് സംഘം ആക്രമിച്ചത്. കെ.എസ്.യു നേതാവ് ടോജിൻ ഉൾപ്പടെ നാല് പേരെ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. മനു, വിമൽ,സഞ്ജയ് എന്നിവരാണ് ആക്രമി സംഘത്തിലെ മറ്റുള്ളവർ.

പള്ളിത്തോട്ടത്ത് വച്ചാണ് ഇവർ പരിശോധനയ്ക്കെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥരെ മർദ്ദിച്ചത്.ലഹരി മരുന്ന് വിൽപ്പന നിരീക്ഷിക്കാനായിരുന്നു ഗ്രേഡ് എസ് ഐ രാജീവ്, എ.എസ്.ഐ ശ്രീജിത്ത് എന്നിവർ പ്രദേശത്തെത്തിയത്.ഇവിടെ നിന്നായിരുന്നു പ്രകോപിതരായ നാലം​ഗ സംഘം പൊലീസുദ്യോ​ഗസ്ഥരെ മർദ്ദിച്ചത്. കമ്പി വടി ഉൾപ്പടെ ഉപയോ​ഗിച്ചായിരുവന്നു ആക്രമണം.

കമ്പി വടി കൊണ്ടുള്ള ആക്രമണത്തിൽ ഗ്രേഡ് എസ്.ഐ. രാജീവിന് തലയ്ക്ക് പരിക്കേറ്റു. ഉദ്യോ​ഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രതികളായ നാല് പേരേയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. ഇവരുടെ ലഹരി ഉപയോ​ഗമുൾപ്പെടെ പരിശോധിച്ചു.