*ലോകസഭാ തിരഞ്ഞെടുപ്പ്: ആറ്റിങ്ങൽ സീറ്റ്SJDക്ക്ആവശ്യപ്പെടും.സ്ഥാനാർത്ഥിയായി വിജേന്ദ്രകുമാർ എം*.

*ലോകസഭാ തിരഞ്ഞെടുപ്പ്: ആറ്റിങ്ങൽ സീറ്റ്SJDക്ക്ആവശ്യപ്പെടും.സ്ഥാനാർത്ഥിയായി വിജേന്ദ്രകുമാർ എം*.

അനുഭവസമ്പത്തുള്ള നേതൃത്വം - ആറ്റിങ്ങലിന്റെ സമഗ്ര വികസനത്തിനായി

*ലോകസഭാ തിരഞ്ഞെടുപ്പ്: ആറ്റിങ്ങൽ സീറ്റ്SJDക്ക്ആവശ്യപ്പെടും.സ്ഥാനാർത്ഥിയായി വിജേന്ദ്രകുമാർ എം*.

*ആറ്റിങ്ങൽ:*

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം NDA സഖ്യത്തിൽ ഘടകക്ഷിയായ *സോഷ്യലിസ്റ്റ് ജനതാ ദളിന്(SJD)* അനുവദിക്കണമെന്ന് SJD സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.

ആറ്റിങ്ങൽ മണ്ഡലത്തിൽ പാർട്ടിയുടെ സ്ഥാനാർത്ഥിയായി *SJD തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീ. വിജേന്ദ്രകുമാർ എം* നെ പരിഗണിക്കാനും സംസ്ഥാന പ്രസിഡന്റ് *ശ്രീ. VV രാജേന്ദ്രൻ* നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ഏകോപിപ്പിക്കുന്നതിനും സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിജേന്ദ്രകുമാർ എമ്മിനോട് നേതൃത്വം ആവശ്യപ്പെട്ടു.

*വിജേന്ദ്രകുമാർ എം - ഒരു പരിചയം*

നിയമസഭയുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങളെ അടുത്തറിഞ്ഞ ഭരണപരിചയമുള്ള നേതാവാണ് ശ്രീ. വിജേന്ദ്രകുമാർ എം.

*ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പാർലമെന്ററി പാർട്ടിയുടെ ഓഫീസ് സെക്രട്ടറി* ആയി പ്രവർത്തിച്ചിട്ടുണ്ട്. ഈ കാലയളവിൽ നിയമനിർമ്മാണത്തിന്റെയും ഭരണനടപടികളുടെയും സൂക്ഷ്മതകൾ അദ്ദേഹം ഗ്രഹിച്ചു.

സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നാല് പതിറ്റാണ്ടിലേറെയായി സജീവമാണ്.

* കിളിമാനൂർ എസ്.എൻ.ഡി.പി മുൻ യൂണിയൻ പ്രസിഡന്റും നിലവിൽ 

*ശിവഗിരി സംരക്ഷണ സംഘം ചെയർമാനായി പ്രവർത്തിക്കുന്നു. *ശിവഗിരിയിൽ പർണ്ണശാല പുതുക്കി പണിതത്* അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഗുരുദേവ സ്മാരകങ്ങളുടെ സംരക്ഷണത്തിനായി അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്.

ഭരണപരിചയവും ജനസമ്പർക്കവും സംഘടനാ വൈദഗ്ധ്യവും ഒത്തുചേർന്ന വ്യക്തിത്വമാണ് വിജേന്ദ്രകുമാർ എം.

*SJD-യുടെ നിലപാട്*

ആറ്റിങ്ങൽ മണ്ഡലം NDA-ക്ക് നിർണായക പ്രാധാന്യമുള്ളതാണ്. ജനങ്ങൾക്കിടയിൽ സ്വാധീനവും സ്വീകാര്യതയുമുള്ള ഒരു നേതാവിനെ തന്നെ ഇവിടെ മത്സരരംഗത്തിറക്കണമെന്നാണ് SJD-യുടെ അഭിപ്രായം.

കേന്ദ്രത്തിലെ NDA സർക്കാരിന്റെ വികസന നയങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനക്ഷേമ പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ SJD-ക്ക് നിർണായക പങ്ക് വഹിക്കാനാകും.

അതുകൊണ്ട് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ *ആറ്റിങ്ങൽ സീറ്റ് സോഷ്യലിസ്റ്റ് ജനതാ ദളിന് അനുവദിക്കണമെന്നും, വിജേന്ദ്രകുമാർ എമ്മിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്നും* NDA സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങളോട് SJD ആവശ്യപ്പെടാൻ നേതൃയോഗം തീരുമാനിച്ചു.