കരോൾ സംഘത്തിനെതിരായ ആർഎസ്എസ് ആക്രമണം: കുട്ടികളെ അധിക്ഷേപിച്ച് സി കൃഷ്ണകുമാർ, കള്ളുകുടിച്ചാണ് കരോൾ നടത്തിയതെന്ന് പരാമർശം

Keralanewsmedia:online

കരോൾ സംഘത്തിനെതിരായ ആർഎസ്എസ് ആക്രമണം: കുട്ടികളെ അധിക്ഷേപിച്ച് സി കൃഷ്ണകുമാർ, കള്ളുകുടിച്ചാണ് കരോൾ നടത്തിയതെന്ന് പരാമർശം

പുതുശ്ശേരി കാളാണ്ടിത്തറയിൽ ക്രിസ്മസ് കരോൾ സംഘത്തിന് നേരെ നടന്ന ആർഎസ്എസ് ആക്രമണത്തിൽ, സംഘത്തിലുണ്ടായിരുന്ന ചെറിയ കുട്ടികളെപ്പോലും അധിക്ഷേപിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ. കരോൾ സംഘത്തിലുണ്ടായിരുന്നവർ മദ്യപിച്ചിട്ടാണ് എത്തിയത് എന്നാണ് കൃഷ്ണകുമാർ ആരോപിച്ചത്

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ചെറിയ കുട്ടികൾ അടങ്ങിയ കരോൾ സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. ഈ അക്രമത്തെ ന്യായീകരിച്ചുകൊണ്ടാണ് ബിജെപി നേതാവ് വിവാദ പരാമർശങ്ങൾ നടത്തിയത്. ആക്രമണത്തിന് ഇരയായവർ സിപിഐഎം ഏരിയ കമ്മിറ്റിയുടെ ബാൻഡ് സെറ്റ് ഉപയോഗിച്ചാണ് കരോൾ നടത്തിയതെന്നും, മനഃപൂർവ്വം സംഘർഷം ഉണ്ടാക്കാൻ എത്തിയ ക്രിമിനൽ സംഘമാണിതെന്നുമാണ് കൃഷ്ണകുമാറിന്റെ വാദം,. മുൻപ് ബിജെപി പ്രവർത്തകൻ രതീഷ് കൊല്ലപ്പെട്ട സ്ഥലമാണിതെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അക്രമത്തെ ന്യായീകരിക്കാൻ ശ്രമിച്ചത്.സംഭവത്തിൽ പാലക്കാട് ബിഷപ്പിനെപ്പോലും വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാൻ കൃഷ്ണകുമാർ ശ്രമിച്ചു. എന്നാൽ ബിഷപ്പ് അത്തരത്തിൽ പറഞ്ഞിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ കൃഷ്ണകുമാർ മലക്കം മറിയുന്ന കാഴ്ചയാണ് കണ്ടത്.കേസിൽ അറസ്റ്റിലായ അശ്വിൻ രാജിന് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്നും കൃഷ്ണകുമാർ അവകാശപ്പെട്ടു,. എന്നാൽ അശ്വിൻ രാജ് ബിജെപിയുടെയും ആർഎസ്എസിന്റെയും സജീവ പ്രവർത്തകനാണെന്നും, മുൻപ് കാപ്പ നിയമപ്രകാരം ഉൾപ്പെടെ നടപടി നേരിട്ട ക്രിമിനൽ കേസ് പ്രതിയാണെന്നും സ്രോതസ്സുകൾ വ്യക്തമാക്കുന്നു,. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പാലക്കാട് കസബ പോലീസ് ഇയാളെ നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.കരോൾ സംഘത്തിന്റെ ബാൻഡ് സെറ്റ് തകർക്കുകയും കുട്ടികളെ മർദ്ദിക്കുകയും ചെയ്ത അശ്വിൻ രാജ്, ആർഎസ്എസ് കേന്ദ്രങ്ങളിലേക്ക് ഇത്തരം സംഘങ്ങളെ പ്രവേശിപ്പിക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്,. മതേതരത്വം വെളിച്ചോതുന്ന പരിപാടികൾ അനുവദിക്കില്ലെന്ന വിദ്വേഷ നിലപാടാണ് അക്രമത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുകരോൾ സംഘത്തിനെതിരെ ആർഎസ്എസ് ആക്രമണം.