കോട്ടയം മെഡിക്കൽ കോളേജിൽ ഇനിയും കെട്ടിടങ്ങൾ വീണ് അപകടം ഉണ്ടാവും
കേരളം
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ ഇനിയും കെട്ടിടം ഇടിഞ്ഞുവീണു അപകടങ്ങൾ ഉണ്ടാകും. മെഡിക്കൽ കോളജിനുള്ളിലെ വിവിധ കെട്ടിടങ്ങളിൽ ശൗചാലയത്തോട് ചേർന്ന ഭാഗങ്ങളാണു മിക്കതും പൊട്ടിപ്പൊളി നിലയിലാണ്.പൈപ്പുകൾ മാറ്റുന്ന ഭാഗം ബലപ്പെടുത്തുന്നില്ല. വെള്ളം ഇറങ്ങി കെട്ടിടം ദുർബലമായിട്ടുണ്ട്. ചുടുകട്ടകൊണ്ട് നിർമിച്ച കെട്ടിടങ്ങളാണ് വെള്ളം ഇറങ്ങി കൂടുതൽ അപകടാവസ്ഥായിലായത്.
കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയരുന്നുണ്ട്.
കോട്ടയം മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ കെട്ടിടവും അപകടാവസ്ഥയിലെന്ന് പരാതി.60 വർഷം പഴക്കമുള്ള കെട്ടിടമാണ് ആൺകുട്ടികളുടെ ഹോസ്റ്റൽ. ഈ കെട്ടിടമാണ് ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലെത്തിയിരിക്കുന്നത്.
ഹോസ്റ്റലിലെ പല മുറികളും ചോർന്നൊലിക്കാൻ തുടങ്ങിയെന്ന് വിദ്യാർത്ഥികൾ പറയുന്നു. കഴിഞ്ഞ ദിവസം 62 വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നു വീണു ഒരാൾ മരിക്കുകയും മൂന്നു പേർക്കു പരുക്കേൽക്കുകയും ചെയ്‌തത്.പഴയ കെട്ടിടത്തിൽ യാതൊരു സുരക്ഷയുമില്ലാതെയാണ് വിദ്യാർത്ഥികൾ ഇവിടെ കഴിയുന്നത്. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജിലെ പഴയ കെട്ടിടം തകർന്ന സംഭവത്തോടെ വിദ്യാർത്ഥികളുടെ ഭീതിയേറിയിരിക്കുകയാണ്.
കെട്ടിടത്തിന്റെ സിമന്റ് പാളികൾ മുറികൾക്കുള്ളിൽ അടർന്നുവീഴുകയാണ്. പല ശൗചാലയങ്ങളും അപകടാവസ്ഥയിലായതുകാരണം അടച്ചിട്ടിരിക്കുന്നത്.
പലപ്പോഴും ഭാഗ്യംകൊണ്ട് മാത്രമാണ് സിമന്റ് പാളികൾ വിദ്യാർത്ഥികളുടെ ദേഹത്ത് വീഴാതെ രക്ഷപ്പെടുന്നത്. സ്വിച്ച് ബോർഡുകളിൽ നിന്നും വൈദ്യുതി ആഘാതംഉണ്ടാകുന്നുണ്ടെന്നും ടോയ്ലറ്റുകൾ പലതും പൊളിഞ്ഞുവെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
ഒരു വർഷം മുമ്പ് വിദ്യാർത്ഥികൾ ഉപയോഗിച്ചുകൊണ്ടിരുന്ന സമയത്ത് ടോയ്ല റൂഫിങ്ങ് പൊളിഞ്ഞു വീണു. പേടിയോടെയാണ് ഹോസ്റ്റലിൽ കഴിയുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു.













