തിരുവനന്തപുരത്ത് സ്കൂൾ ബസ്സിനു പിന്നീൽ കെഎസ്ആർടിസി ബസ് ഇടിച്ച സംഭവം. കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ നടപടിയെടുത്ത് ഗതാഗത മന്ത്രി

തിരുവനന്തപുരം: ആറ്റിങ്ങൽആലംകോടിൽ സ്കൂൾ ബസ്സിൽ കെഎസ്ആർടിസി ബസ് ഇടിച്ച സംഭവത്തിൽ നടപടിയെടുത്ത് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ.കെഎസ്ആർടിസി ബസിലെ ഡ്രൈവർക്കെതിരെയാണ് മന്ത്രി നടപടിയെടുത്തിരിക്കുന്നത്. വാഹനത്തിന് മറ്റ് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്നും സിഗ്നൽ കണ്ടിട്ടും ഡ്രൈവർ നിർത്താതെ പോയതാണ് അപകടത്തിൽ കലാശിച്ചതെന്ന് മന്ത്രി പറഞ്ഞു.

ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന സ്‌കൂൾ ബസ്സിന് പിന്നിലേക്കാണ് കെഎസ്ആർടിസി ഇടിച്ചത്. ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അഞ്ച് വിദ്യാർഥികൾക്ക് പരുക്കേറ്റു.ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മുപ്പതോളം വിദ്യാർഥികൾ അപകടം നടക്കുമ്പോൾ ബസ്സിലുണ്ടായിരുന്നു. കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതാണെന്നാണ് ആറ്റിങ്ങൽ പൊലീസിന്റെ വിലയിരുത്തൽ.