നടക്കുന്നത് താരിഫ് യുദ്ധം; കേരളത്തിന്റെ സാമ്പത്തിക രംഗത്തെ ഗുരുതരമായി ബാധിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

Keralam

നടക്കുന്നത് താരിഫ് യുദ്ധം; കേരളത്തിന്റെ സാമ്പത്തിക രംഗത്തെ ഗുരുതരമായി ബാധിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

അധിക ചുങ്കം ചുമത്തിയ അമേരിക്കയുടെ നടപടി രാജ്യത്തെ വലിയ തോതില്‍ തകര്‍ക്കുന്നതും ചൂഷണം ചെയ്യുന്നതാണെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ത്യയിലെ ആഭ്യന്തര ഉല്‍പാദനത്തിനെ അടക്കം സാരമായി ഇത് ബാധിക്കും. നിലവില്‍ നടക്കുന്നത് താരിഫ് യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമുള്ള സാമ്പത്തിക തകര്‍ച്ചയെ നേരിടുന്നതിനു വേണ്ടിയുള്ള ഭ്രാന്തമായ നടപടിയാണിത്. പ്രധാനമന്ത്രി പറഞ്ഞതിനെ മുഖവിലയ്ക്ക് എടുക്കുന്നുവെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ അധിക ചുങ്കം ചുമത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ കേരളത്തിന്റെ താല്‍പര്യങ്ങളെ ബാധിക്കുന്ന നിരവധി വിഷയങ്ങളുണ്ട്. കോവിഡ് ഉണ്ടാക്കിയതിനെക്കാള്‍ വലിയ ഞെരുക്കം താരിഫ് യുദ്ധത്തിലൂടെ ഉണ്ടാകും. കേരളത്തിന്റെ കയറ്റുമതികളായ ചെമ്മീന്‍, സുഗന്ധ വ്യജ്ഞനം, ടെക്സ്റ്റയില്‍സ് , കശുവണ്ടി , കയര്‍ തുടങ്ങിയവയെ ഈ നടപടി ബാധിക്കും. നമ്മുടെ സാമ്പത്തിക രംഗത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നമാണിതെന്നും കെ എന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.രാജ്യത്തിന്റെ താല്‍പര്യമാണ് പ്രധാനം.രാഷ്ട്രീയമായി വ്യത്യസ്ത അഭിപ്രായങ്ങള്‍ വരേണ്ടതില്ല. ട്രെയ്ഡ് കരാറുകള്‍ പാര്‍ലമെന്റില്‍ വയ്ക്കണം. പാര്‍ലമെന്റല്‍ വിഷയം ചര്‍ച്ച ചെയ്യണം. കീഴടങ്ങല്‍ കേന്ദ്രം കുറച്ച് കുറയ്ക്കണമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

അതേസമയം മെഡിസെപ്പ് രണ്ടാം ഘട്ടം പ്രീമിയം തുക 500 എന്നത് 750 ആക്കിയതായും ധനമന്ത്രി അറിയിച്ചു. ഒരു ആശുപത്രിയിലെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിനെയും ഇതില്‍ ഉള്‍പ്പെടുത്തും. വലിയ പരാതിയില്ലാതെ മുന്നോട്ടുപോകും. ലോകത്ത് എവിടെയും ഇല്ലാത്ത ഇന്‍ഷുറന്‍സ് പരിരക്ഷയാണ് മെഡിസെപ്പ് നല്‍കുന്നത്.പരാതികള്‍ ഉയര്‍ന്നുവരുന്നത് സ്വാഭാവികമാണ്. രാഷ്ട്രീയമായി അത് ഉയര്‍ന്നുവരും എന്നാല്‍ അവര്‍ക്കും മോശം എന്നൊരു അഭിപ്രായം ഉണ്ടാകില്ലെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.