പടുത്തുയർത്തിയത് ഇടത് സർക്കാരാണ്; കുപ്രചാരണങ്ങൾക്ക് തകർക്കാനാവില്ല: ലോകോത്തരം കേരളത്തിന്‍റെ ആരോഗ്യം
പടുത്തുയർത്തിയത് ഇടത് സർക്കാരാണ്; കുപ്രചാരണങ്ങൾക്ക് തകർക്കാനാവില്ല: ലോകോത്തരം കേരളത്തിന്‍റെ ആരോഗ്യം
പടുത്തുയർത്തിയത് ഇടത് സർക്കാരാണ്; കുപ്രചാരണങ്ങൾക്ക് തകർക്കാനാവില്ല: ലോകോത്തരം കേരളത്തിന്‍റെ ആരോഗ്യം
ലോകത്ത് തന്നെ ഒന്നാമതാണ് കേരളത്തിലെ ആരോഗ്യ സംവിധാനം. 9 വർഷങ്ങൾക്കു മുൻപ് രോഗികൾ പോലും ഉപേക്ഷിച്ച സംസ്ഥാന സർക്കാരിന്റെ ആരോഗ്യ മേഖലയിലെ വളർച്ച സാധ്യമാക്കിയത് 2016 അധികാരമേറ്റ എൽഡിഎഫ് സർക്കാരാണ്. കേരളത്തിലെ സർക്കാർ ആശുപത്രികൾ ഇന്ന് മറ്റ് സ്വകാര്യ ആശുപത്രികളെക്കാൾ സൗകര്യവും, സേവനങ്ങളും നൽകുന്ന ആതുരാലയങ്ങളായി ഇന്ന് മാറിക്കഴിഞ്ഞു. ഇത് മറച്ചുവെച്ചുകൊണ്ടാണ് പ്രതിപക്ഷവും മാധ്യമങ്ങളും ആരോഗ്യ മേഖലയെ ഇകഴ്ത്തി കാട്ടാൻ ശ്രമം നടത്തുന്നത്.
അടിസ്ഥാന വികസന മേഖലയിലും രോഗചികിത്സയിലും അക്കാദമിക് രംഗത്തും വലിയ മുന്നേറ്റമാണ് ഒൻപത് വർഷംകൊണ്ട് സംസ്ഥാനത്ത് ഉണ്ടായത്. രാഷ്‌ട്രീയ താൽപര്യങ്ങളാൽ ഈ മാറ്റങ്ങൾ നിഷേധിച്ചാലും, അഴിമതിയും കെടുകാര്യസ്ഥതയും കാരണം രോഗികൾ പോലും ഉപേക്ഷിച്ച ആശുപത്രികളെ ഇന്ന് ലോകോത്തര നിലവാരത്തിലേക്ക് എത്തിച്ച എൽഡിഎഫ് സർക്കാറിന്റെ ഇച്ഛാശക്തി ജനങ്ങൾക്കുമുന്നിലുണ്ട്.എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾവരെ ആർദ്രം മിഷനിലൂടെ സമൂലമായ മാറ്റത്തിന് വിധേയമായി. മരുന്നു കിട്ടാനില്ല എന്നതും യുഡിഎഫിന്റേയും മാധ്യമങ്ങളുടെയും കള്ളപ്രചാരണമാണ്. താലൂക്കുതലം മുതൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ സജ്ജമാക്കി. മെഡിക്കൽ കോളേജുകളിൽ ലോകോത്തര സംവിധാനങ്ങളൊരുക്കി. ഇതിന്റെയെല്ലാം ഫലമായി സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം പലമടങ്ങ് വർധിച്ചു. ആരോഗ്യ വനിതാ ശിശുവികസന വകുപ്പിന് ദേശീയ തലത്തിൽ 31 പുരസ്‌കാരങ്ങളും ബഹുമതികളും ലഭിച്ചതും ഇക്കാലത്താണ്.
മൂന്നുവർഷമായി രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം കേരളമാണ്. നാലുവർഷം കൊണ്ട് 7000 കോടിയിലധികം രൂപയുടെ സൗജന്യ ചികിത്സ നൽകി. മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി ഇക്കാലയളവിൽ സൗജന്യമായി നൽകിയത് 3,300 കോടിയിലധികം രൂപയുടെ മരുന്ന്. താലൂക്ക് ആശുപത്രികൾ പലതുമിന്ന് സൂപ്പർ സ്‌പെഷാലിറ്റിയുടെ പകിട്ടിലാണ് ജനങ്ങൾക്ക് സേവനം നൽകുന്നത്. വികസിത രാജ്യത്തിന് തുല്യമായ രീതിയിലേയ്ക്ക് ആരോഗ്യമേഖലയെ മാറ്റാനാണ് സർക്കാർ ശ്രമം













