"മീറ്റ് ദി ലീഡർ" ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി
Keralanewsmedia
പ്രസിദ്ധീകരണനത്തിന്....
മാരാർജി ഭവൻ
തിരുവനന്തപുരം
17/9/25
"മീറ്റ് ദി ലീഡർ" ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി
കേന്ദ്ര പദ്ധതികളുടെ പ്രയോജനങ്ങൾ അർഹർക്ക് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം: ജോർജ് കുര്യൻ
തിരുവനന്തപുരം: രാജ്യത്തെ ജനങ്ങള്‍ക്ക് പ്രയോജനകരമായ പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍. മാരാര്‍ജി ഭവനില്‍ നടന്ന മീറ്റ് ദ് ലീഡര്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിത ഭാരതം സൃഷ്ടിക്കുകയാണ് മോദിയുടെ ലക്ഷ്യം. കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയപാത ഉള്‍പ്പെടെയുള്ള റോഡ്, റെയില്‍ പദ്ധതികളിലെല്ലാം വികസനം നടപ്പാക്കി. ആരോഗ്യമേഖലയിലും വിപ്ലവകരമായ പദ്ധതികള്‍ നടപ്പാക്കി. കേരളത്തിന് എല്ലാം നല്‍കിയത് കേന്ദ്രമാണ്. എന്നാല്‍ അതെല്ലാം അര്‍ഹരായവരുടെ കൈകളില്‍ എത്തുന്നുണ്ടോ എന്നുള്ളത് പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ വികസന ലക്ഷ്യം സാധ്യമാകണമെങ്കില്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതികള്‍ എത്താത്ത സ്ഥലങ്ങളില്‍ എത്തിക്കാന്‍ വേണ്ടിയാണ് മീറ്റ് ദ് ലീഡര്‍ പദ്ധതികള്‍ പോലുള്ളവ ബിജെപി സംഘടിപ്പിക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എല്ലാ ബുധനാഴ്ചയും മീറ്റ് ദ് ലീഡര്‍ പദ്ധതി നടത്തും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേട്ട് പരിഹരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മുതിര്‍ന്ന ബിജെപി നേതാവ് കെ. രമാന്‍പിള്ള, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മീറ്റ് ദ് ലീഡര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ കേന്ദ്രമന്ത്രിയ്ക്കും സംസ്ഥാന പ്രസിഡന്റിനും പരാതികളും നിവേദനങ്ങളും കൈമാറി. പരാതികള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി.
എഐഎസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറിയും എസ്എഫ്‌ഐ മുന്‍ സെനറ്റ് മെമ്പറും ബിജെപിയില്‍ ചേര്‍ന്നു
തിരുവനന്തപുരം: എഐഎസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍എസ്എഫ്‌ഐ നേതാവുമടക്കം സാമൂഹിക സാംസ്‌ക്കാരിക രംഗത്തുള്ള നിരവധി പേര്‍ ബിജെപിയില്‍ ചേര്‍ന്നു. എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയായിരുന്ന അരുണ്‍ ബാബു, മുന്‍എസ്എഫ്‌ഐ നേതാവും സെനറ്റ് മെമ്പറുമായിരുന്ന പ്രഭാത് ജി. പണിക്കര്‍, കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റായിരുന്ന മുല്ലൂര്‍ മോഹനചന്ദ്രന്‍ നായര്‍, കാര്‍ഡിയോളജി വിദഗ്ധന്‍ രാജേഷ് രാജന്‍, മനോരോഗ വിദഗ്ധന്‍ ഡോ.മാത്യൂ കോയിപ്പുറം, കേരളാ കോണ്‍ഗ്രസ് (ബി) സംസ്ഥാന- ജില്ലാ നേതാക്കളായ മനോജ് കുമാര്‍ മാഞ്ചേരില്‍, ഹരിപ്രസാദ് ബി.നായര്‍, ബിജയ് ആര്‍. വരിക്കനല്ലില്‍, അമല്‍ കോട്ടയം, ജിജോ തോമസ്, വേണു വി.ആര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടി അംഗത്വം നല്‍കി ഷാള്‍ അണിയിച്ച് സ്വീകരിച്ചു.













