സുവർണ ജൂബിലി ആഘോഷിക്കുന്ന ഷോലെ: പ്രത്യേക പോസ്റ്റ്കാർഡുകൾ പുറത്തിറക്കി തപാൽ വകുപ്പ്

Keralanewsmedia

സുവർണ ജൂബിലി ആഘോഷിക്കുന്ന ഷോലെ: പ്രത്യേക പോസ്റ്റ്കാർഡുകൾ പുറത്തിറക്കി തപാൽ വകുപ്പ്

1975 ഓഗസ്റ്റ് 15 ന് റിലീസ് ചെയ്ത കൾട്ട് ക്ലാസിക്ക് ചിത്രമായ ഷോലെയുടെ 50 വാർഷികം ആഘോഷിക്കുന്ന ഇന്ന് ചിത്രത്തിന്റെ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യാ പോസ്റ്റ് പ്രത്യേകം രൂപകല്പന ചെയ്ത രണ്ട് പോസ്റ്റ് കാർഡുകൾ പുറത്തിറക്കി. ഇന്ത്യൻ സിനിമലോകത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിൽ ഒന്നാണ് ജി പി സിപ്പി നിർമ്മിച്ച ഷോലെ. തുടർച്ചയായി നിറഞ്ഞ സദസ്സിൽ അഞ്ചുവർഷം ദിവസേന മൂന്ന് ഷോ വീതം പ്രദർശിപ്പിച്ച സിനിമ കൂടിയാണ് ഷോലെ.

ചിത്രം റിലീസ് ചെയ്തതിന്റെ 50-ാം വാർഷിക ആഘോഷിത്തിന്റെ ഭാഗമായി മുംബൈയിലെ ഫോർട്ടിലെ ജനറൽ പോസ്റ്റ് ഓഫീസിൽ നടന്ന പരിപാടിയിലാണ് പോസ്റ്റ് കാർഡുകൾ പുറത്തിറക്കിയത്. ഇന്ത്യയുടെ സിനിമാ ചരിത്രത്തിൽ പ്രത്യേകമായ ഒരു സ്ഥാനം അലങ്കരിക്കുന്ന ചിത്രമായ ഷോലെയുടെ ജനപ്രീതിക്ക് ഇന്നും ഒരു ഇടിവും സംഭവിച്ചിട്ടില്ല.സുവർണജൂബിലി ആഘോഷിക്കുന്ന ചിത്രത്തിന്റെ 4k പതിപ്പ് ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇത്തവണ പ്രദർശിപ്പിക്കുന്നുമുണ്ട്. അമിതാഭ് ബച്ചൻ, ധർമ്മേന്ദ്ര, സഞ്ജീവ് കുമാർ, അംജദ് ഖാൻ, ജയ ബച്ചൻ, ഹേമ മാലിനി തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങ‍ഴളെ അവതരിപ്പിച്ചത്.